X

ഊര്‍മ്മിള ഉണ്ണിക്കൊപ്പം വേദി പങ്കിടാനില്ലെന്ന് ദീപാ നിശാന്ത്

എഎംഎംഎ വാര്‍ഷികയോഗത്തില്‍ ദിലീപിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഊര്‍മ്മിള ഉണ്ണിയുടെ ഇടപെടലായിരുന്നു

വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അക്ഷര പുരസ്‌കാരം നല്‍കാന്‍ ജൂലായ് ഒന്നിന് കോഴിക്കോട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അവാര്‍ഡ് ജേതാവും എഴുത്തുകാരിയുമായ ദീപ നിശാന്ത്. നടി ഊര്‍മ്മിള ഉണ്ണി ചടങ്ങില്‍ പങ്കെടുക്കുന്നതിനാല്‍ ആ വേദിയില്‍ താനുണ്ടാകില്ലെന്നാണ് ദീപ നിശാന്ത് വ്യക്തമാക്കിയത്. അക്രമിക്കപ്പെട്ട നടിയോട് കൂറുപ്രഖ്യാപിച്ചുകൊണ്ടാണ് ദീപയുടെ തീരുമാനം.

എഎംഎംഎ വാര്‍ഷികയോഗത്തില്‍ ദിലീപിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഊര്‍മ്മിള ഉണ്ണിയുടെ ഇടപെടലായിരുന്നു. കേരളം ഞെട്ടലോടെ കേട്ട ഒരു പീഡനക്കേസില്‍ പ്രതിയായ ഒരു നടനെ സംഘടനയില്‍ തിരിച്ചെത്തിക്കാനാവശ്യപ്പെട്ട നടിക്കൊപ്പം വേദി പങ്കിടാന്‍ ആത്മനിന്ദ തോന്നുന്നതുകൊണ്ടാണ് വിട്ടുനില്‍ക്കുന്നതെന്ന് ദീപ നിശാന്ത് പറഞ്ഞു.

This post was last modified on June 29, 2018 9:08 am

Related Post
Leave a Comment