X

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ്; നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍

വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിന്

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18 നും മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 27 നുമാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് മൂന്നിന് മൂന്നും സംസ്ഥാനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കും. അറുപതംഗ നിയമസഭയാണ് മൂന്നു സംസ്ഥാനങ്ങളിലും. ത്രിപുര നിയമസഭയുടെ കാലാവധി മാര്‍ച്ച് 14 നും നാഗാലാന്‍ഡിലേത് മാര്‍ച്ച് 13 നും മേഘാലയയില്‍ മാര്‍ച്ച് ആറിനും ആണ് കഴിയുന്നത്.

This post was last modified on January 18, 2018 12:45 pm