X

ഗുജറാത്തിലെ മുന്‍ ബിജെപി എംഎല്‍എ വെടിയേറ്റ് മരിച്ചു

കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിനെതിരെ ലൈംഗികാരോപണ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

ഗുജറാത്തിലെ മുന്‍ ബിജെപി എംഎല്‍എ ജയന്തി ഭാനുശാലി ട്രെയിനില്‍ വച്ച് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. അഹമ്മാബാദില്‍ നിന്നും ഭുജിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. അജ്ഞാതരായ ആക്രമികള്‍ അദ്ദേഹത്തിന്റെ കോച്ചിലേക്ക് അതിക്രമിച്ച് കയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.

2007നും 12നും ഇടയില്‍ അബ്ദാസ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ഇദ്ദേഹം. ട്രെയിന്‍ കടാരിയയ്ക്കു്ം സുര്‍ജാബാരി സ്‌റ്റേഷനും ഇടയിലെത്തിയപ്പോളാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ കണ്ണിലും നെഞ്ചിലുമാണ് വെടിയേറ്റത്. തുടര്‍ന്ന് കലുപുര്‍ സ്റ്റേഷനില്‍ പിടിച്ചിട്ട ട്രെയിനില്‍ നിന്നും ഈ കോച്ച് മാത്രം വേര്‍പെടുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്.

കോച്ചില്‍ നിന്നും കാലിയായ വെടിയുണ്ട കേയ്‌സുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. റെയില്‍വേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിനെതിരെ ലൈംഗികാരോപണ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബിജെപി വൈസ് പ്രസിഡന്റായിരുന്ന ജയന്തി ഭാനുശാലി സ്ഥാനം നഷ്ടമാകുകയും ചെയ്തു. അതേസമയം ആരോപണം ഇദ്ദേഹം നിഷേധിച്ചിരുന്നു. 2018 ഓഗസ്റ്റില്‍ പരാതിക്കാരി കേസ് പിന്‍വലിച്ചതോടെ ഗുജറാത്ത് ഹൈക്കോടതി കേസ് റദ്ദാക്കി.

Related Post
Leave a Comment