X

എംജി സര്‍വകലാശാല വിസി ബാബു സെബാസ്റ്റ്യന് യോഗ്യതയില്ലെന്ന് ഹൈക്കോടതി: നിയമനം റദ്ദാക്കി

തനിക്ക് വിസിയായി തുടരാന്‍ യോഗ്യതയുണ്ടെന്നാണ് വിശ്വാസമെന്ന് ബാബു സെബാസ്റ്റ്യന്‍

മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു  സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. പത്ത് വര്‍ഷം പ്രൊഫസറായിരിക്കണമെന്ന യുജിസി ചട്ടം പാലിച്ചിട്ടില്ലെന്ന് നിരീക്ഷിച്ചാണ് നിയമനം റദ്ദാക്കിയത്.

കൂടാതെ വിസിയെ തെരഞ്ഞെടുക്കാന്‍ സമിതി രൂപീകരിച്ചതിലും അപാകതയുണ്ടെന്ന് കോടതി വിലയിരുത്തി. രാഷ്ട്രീയക്കാരെ തിരുകിക്കയറ്റിയ തെരഞ്ഞെടുപ്പ് സമിതി അസാധുവാണെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരായ പ്രേംകുമാര്‍ സമര്‍പ്പിച്ച ക്വാവാറന്റോ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ചിന്റെ വിധി. ബാബു സെബാസ്റ്റ്യന് വിസിയായി തുടരാനുള്ള യോഗ്യതയില്ലെന്നും കോടതി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം തനിക്ക് വിസിയായി തുടരാന്‍ യോഗ്യതയുണ്ടെന്നാണ് വിശ്വാസമെന്ന് ബാബു സെബാസ്റ്റ്യന്‍ പ്രതികരിച്ചു. യുജിസി അംഗം ഉള്‍പ്പെട്ട സമിതിയാണ് തന്നെ തെരഞ്ഞെടുത്തത്. കാലാവധി കഴിയുന്നതിന് മുമ്പ് കേസ് വന്നതില്‍ അസ്വാഭാവികതയുണ്ട്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

This post was last modified on February 19, 2018 10:23 pm