X

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിയേക്കും

മുന്‍കാലങ്ങളെപ്പോലെ ജൂലായ് 31 ആണ് അവസാന തിയതിയെങ്കില്‍ റിട്ടേണ്‍ ഫയല്‍ചെയ്യാന്‍ 21 ദിവസം മാത്രമാണ് ലഭിക്കുക.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട ജൂലായ് 31 എന്ന തിയതി ഇത്തവണ നീട്ടിയേക്കും.തൊഴില്‍ ഉടമകളോട് ടിഡിഎസ് ഫയല്‍ ചെയ്യേണ്ട അവസാനതിയതി ജൂണ്‍ 30 ലേയ്ക്ക് നീട്ടിയിരുന്നു.

ഫോം 16 ജീവനക്കാര്‍ക്ക് നല്‍കേണ്ട തിയതി ജൂലായ് 10 ലേയ്ക്കും പ്രത്യക്ഷ നികുതി ബോര്‍ഡ് നീട്ടിയിരുന്നു. ജൂലായ് 10ന് ഫോം 16 കിട്ടിയാല്‍ വളരെ കുറച്ചുസമയംമാത്രമാണ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വ്യക്തികള്‍ക്ക് ലഭിക്കുക. മുന്‍കാലങ്ങളെപ്പോലെ ജൂലായ് 31 ആണ് അവസാന തിയതിയെങ്കില്‍ റിട്ടേണ്‍ ഫയല്‍ചെയ്യാന്‍ 21 ദിവസം മാത്രമാണ് ലഭിക്കുക.

എന്നാല്‍ നിശ്ചിത തിയതിക്കകം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ പിഴ ഈടാക്കും. കഴിഞ്ഞ വര്‍ഷം മുതല്‍ റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ പിഴ ഈടാക്കാന്‍ തുടങ്ങിയിരുന്നു. ഇക്കാരണങ്ങള്‍ക്കൊണ്ടുതന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തിയതി പ്രത്യക്ഷ നികുതി ബോര്‍ഡ് നീട്ടിനല്‍കാനാണ് സാധ്യത.

This post was last modified on June 13, 2019 7:13 pm