X

വിശ്വാസം ആത്മാര്‍ത്ഥമാണെങ്കില്‍ കണ്ണൂരിലെ യുവതി ശബരിമല ചവിട്ടില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പേരെടുക്കാനാണ് ശ്രമമെങ്കില്‍ വന്നേക്കാമെന്നും പത്മകുമാര്‍

ശബരിമലയില്‍ പോകാന്‍ വ്രതമെടുത്ത് തുടങ്ങിയെന്ന് അവകാശപ്പെടുന്ന കണ്ണൂരില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ വിശ്വാസം ആത്മാര്‍ത്ഥമാണെങ്കില്‍ ശബരിമലയിലേക്ക് വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. കണ്ണൂര്‍ സ്വദേശിനി രേഷ്മ വ്രതമെടുത്ത് ശബരിമലയിലേക്ക് വരാന്‍ തയ്യാറെടുക്കുകയാണെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആചാരങ്ങളെ ബഹുമാനിക്കുന്നുവെങ്കില്‍ വരില്ല. പേരെടുക്കാനാണ് ശ്രമമെങ്കില്‍ വന്നേക്കാമെന്നും പത്മകുമാര്‍ ചൂണ്ടിക്കാട്ടി. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ താന്‍ ദര്‍ശനത്തിനെത്തുമെന്നും അതിനായി 41 ദിവസത്തെ വ്രതത്തിലാണെന്നും കണ്ണൂര്‍ സ്വദേശിനി രേഷ്മ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. രേഷ്മയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്ക് നേരെ ഭീഷണിയും വീടിന് നേര്‍ക്ക് ആക്രമണവുമുണ്ടായി.

This post was last modified on October 15, 2018 4:20 pm

Related Post
Leave a Comment