X

ഹിമാചല്‍ പ്രദേശില്‍ ജാപ്പനീസ് യുവതിയെ ബലാത്സംഗം ചെയ്ത ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

ബസ് ലഭിക്കുന്ന സ്ഥലത്ത് ഇറക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ യുവതിയെ കൂട്ടിക്കൊണ്ടു പോയത്‌

ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ജാപ്പനീസ് യുവതി പീഡിപ്പിക്കപ്പെട്ടു. വെള്ളിയാഴചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഹിമാചല്‍ സ്വദേശിയായ ടാക്‌സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. യുവതിയെ വൈദ്യ പരിശോധനക്കായി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പ്രേവേശിപ്പിച്ചു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരം ‘കുളുവില്‍ നിന്നും ധര്‍മശാലയിലേക്കുള്ള ബസ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍ യുവതിയെ സമീപിക്കുകയും, ധര്‍മശാലയിലേക്കുള്ള ബസ് ലഭിക്കുന്ന സ്ഥലത്തു ഡ്രോപ്പ് ചെയ്യാം എന്ന വ്യാജേന കൂട്ടികൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ വിജനമായ ഒരു സ്ഥലത്തെത്തിയപ്പോള്‍ പീഡിപ്പിക്കുകയുമായിരുന്നു’. മുപ്പത്തിഎട്ടുകാരനായ ദീപക് ആണ് അറസ്റ്റിലായത്. ജാപ്പനീസ് എംബസിയില്‍ വിവരം അറിയിച്ചതായി പോലീസ് പറഞ്ഞു.

അതെ സമയം തുടര്‍ച്ചയായി ടൂറിസ്റ്റുകള്‍ പീഡനത്തിനും, ആക്രമത്തിനും ഇരയാകുന്നത് രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയെ പ്രതിസന്ധിയില്‍ ആക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നു.

Related Post
Leave a Comment