X

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് അവസാനമില്ല; പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ നിന്ന് ജോസ് കെ മാണി വിഭാഗം വിട്ടുനിന്നു

സമവായ നീക്കം പൊളിക്കാന്‍ ശ്രമിക്കുന്നത് ജോസ് കെ മാണിയാണെന്നാണ് പി ജെ ജോസഫ് പറയുന്നത്

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമവായ നീക്കം പാളി. പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ അനൗദ്യോഗിക യോഗം ജോസ് കെ മാണി വിഭാഗം ബഹിഷ്‌കരിച്ചു. ഇന്നലെ രാത്രി കോട്ടയത്ത് ചേര്‍ന്ന യോഗത്തില്‍ നിന്നാണ് ജോസ് കെ മാണി വിഭാഗം വിട്ടു നിന്നത്.

പി ജെ ജോസഫ് കെ എം മാണിയെ അപമാനിച്ചുവെന്നും അതിനാലാണ് യോഗം ബഹിഷ്‌കരിച്ചതെന്നും ജോസ് കെ മാണി അറിയിച്ചു. യോഗത്തെക്കുറിച്ച് അറിഞ്ഞില്ലെന്നും അതിനാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നുമാണ് സിഎഫ് തോമസ് പ്രതികരിച്ചത്. യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നു. നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമവായ നീക്കം പൊളിക്കാന്‍ ശ്രമിക്കുന്നത് ജോസ് കെ മാണിയാണെന്നാണ് പി ജെ ജോസഫ് പറയുന്നത്. തന്നെ ചെയര്‍മാനായി അംഗീകരിച്ചാല്‍ മാത്രമേ ഇനി യോഗങ്ങള്‍ വിളിക്കൂവെന്നും ഇന്നെല ജോസഫ് തൊടുപുഴയില്‍ പറഞ്ഞിരുന്നു. ഗ്രൂപ്പ് പ്രശ്‌നമല്ല പാര്‍ട്ടിയിലുള്ളത് സമവായത്തിന്റെ ആളുകളും പിളര്‍പ്പിന്റെ ആളുകളും തമ്മിലുള്ള പ്രശ്‌നമാണ്. കെ എം മാണിയുടെ കീഴ്‌വഴക്കങ്ങള്‍ ജോസ് കെ മാണി വിഭാഗം ലംഘിക്കുകയാണെന്നും ജോസഫ് ആരോപിക്കുന്നു. തീരുമാനങ്ങള്‍ ചെറിയ സമിതി ചര്‍ച്ച ചെയ്ത് സംസ്ഥാന കമ്മിറ്റിയില്‍ പാസാക്കുന്നതായിരുന്നു കെ എം മാണിയുടെ രീതിയെന്നാണ് ജോസഫ് പറയുന്നത്.

read more: ‘ഒക്കെ ജോയ് എബ്രഹാമിന്റെ കുടിലബുദ്ധി’; എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന അവസ്ഥയില്‍ കേരള കോണ്‍ഗ്രസ്

This post was last modified on June 8, 2019 12:24 pm