X

പി സി ജോര്‍ജ്ജിന്റെ പൂഞ്ഞാറില്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്

ശബരിമല വിഷയം ഉന്നയിച്ച് പത്തനംതിട്ടയില്‍ ഇക്കുറി ജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി

പി സി ജോര്‍ജ്ജ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടും പത്തനംതിട്ടയില്‍ ബിജെപിക്ക് തിരിച്ചടി. പി സി ജോര്‍ജ്ജിന്റെ സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ പോലും മുന്നേറാന്‍ ബിജെപിയ്ക്ക് സാധിച്ചില്ല. പൂഞ്ഞാറില്‍ നിന്നും 309 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല വിഷയം ഉന്നയിച്ച് പത്തനംതിട്ടയില്‍ ഇക്കുറി ജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. ആചാര സംരക്ഷണം അവര്‍ ഇവിടെ ഉന്നയിക്കുകയും ചെയ്തു. പി സി ജോര്‍ജ്ജ് നടത്തിയ പ്രചരണത്തിലും ശബരിമലയായിരുന്നു മുഖ്യവിഷയമായി ഉന്നയിച്ചത്. എന്നാല്‍ ഇതൊന്നും ഗുണം ചെയ്തില്ലെന്നാണ് പൂഞ്ഞാറില്‍ നിന്നും വരുന്ന ആദ്യഘട്ട വിവരങ്ങള്‍.

read more:ഇടതിനെ ഞെട്ടിച്ച് കേരളത്തില്‍ യുഡിഎഫ് തരംഗം; ശക്തികേന്ദ്രങ്ങളിലും തിരിച്ചടി

This post was last modified on May 23, 2019 10:28 am

Related Post
Leave a Comment