X

മാണിയുടെ പിന്‍ഗാമി ആരാകണം? മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും നേര്‍ക്കുനേര്‍

ഒരു വിഭാഗത്തിന് മാത്രം രണ്ട് സ്ഥാനങ്ങളും കിട്ടുമെന്നും കരുതുന്നില്ലെന്ന് ജോസഫ്‌

കേരള കോണ്‍ഗ്രസിലെ തര്‍ക്കം ഇത്തവണയും രൂക്ഷമാകും. പാര്‍ട്ടി അധ്യക്ഷ സ്ഥാനവും പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സ്ഥാനമോ മാണി വിഭാഗം വിട്ടുനല്‍കില്ലെന്ന വാശിയിലാണ്. ജോസ് കെ മാണിയെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്നും സി എഫ് തോമസിനെ പാര്‍ലമെന്ററി നേതാവാക്കണമെന്നുമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് പത്ത് ജില്ലാ പ്രസിഡന്റുമാര്‍ സി എഫ് തോമസിനെ കാണുകയും ചെയ്തു.

അതേസമയം ഈ നിര്‍ദ്ദേശങ്ങളെ തള്ളിയിരിക്കുകയാണ് പി ജെ ജോസഫ്. ജോസ് കെ മാണി പാര്‍ട്ടി അധ്യക്ഷനാകണമെന്നോ സി എഫ് തോമസിനെ പാര്‍ലമെന്ററി നേതാവാക്കണമെന്നോ നിര്‍ദ്ദേശം ഉയര്‍ന്നിട്ടില്ലെന്നാണ് പിജെ ജോസഫ് പിന്നീട് പറഞ്ഞത്. മാത്രമല്ല, ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കേണ്ടത് ജില്ലാ പ്രസിഡന്റുമാരല്ലെന്നും അദ്ദേഹം പറഞ്ഞു. അതിന് പാര്‍ട്ടി നേതൃത്വമുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച് തീരുമാനമെടുക്കും ജോസഫ് വ്യക്തമാക്കി. ഒരു വിഭാഗത്തിന് മാത്രം രണ്ട് സ്ഥാനങ്ങളും കിട്ടുമെന്നും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ എം മാണിക്കൊപ്പം താനും മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നില്ല. പ്രതിച്ഛായയിലെ ലേഖനത്തില്‍ വന്ന കാര്യങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ഇരു സ്ഥാനങ്ങളും പിടിക്കാനുള്ള മാണി വിഭാഗത്തിന്റെ നീക്കം പുറത്തു വന്നത്. ജില്ലാ പ്രസിഡന്റുമാര്‍ തന്നെ സന്ദര്‍ശിച്ചത് സി എഫ് തോമസ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ മാണി സാറിന്റെ നാല്‍പ്പതിനെ കുറിച്ചുള്ള ചര്‍ച്ചകളാണുള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്.

read more:മാഫിയ സെറ്റപ്പിലുള്ള ആന ഉടമസ്ഥ സംഘടനയ്ക്ക് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങി: വി.കെ വെങ്കിടാചലം/അഭിമുഖം

This post was last modified on May 12, 2019 7:54 pm