X

സുന്നി പള്ളികളിലെന്നല്ല ഒരു സ്ഥലത്തും സ്ത്രീകളോട് വിവേചനം പാടില്ല: കോടിയേരി

വിശ്വാസപരമായ കാര്യങ്ങളില്‍ അവിശ്വാസികള്‍ ഇടപെടേണ്ടതില്ലെന്ന് മുസ്ലിം ലീഗ്

ശബരിമല വിഷയത്തില്‍ സിപിഎമ്മിന് ആശയക്കുഴപ്പമില്ലെന്നും സുന്നി പള്ളികളിലും സ്ത്രീപ്രവേശനം അനുവദിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല സ്ത്രീപ്രവേശന വിധി യുദ്ധം ചെയ്ത് നടപ്പാക്കാനാകില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഈ വിഷയത്തില്‍ ദേവസ്വം മന്ത്രി തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്തുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് രണ്ടാം വിമോചന സമരത്തിനാണ് ശ്രമിക്കുന്നത്. ശബരിമല വിധിയില്‍ സിപിഎം നിലപാട് മയപ്പെടുത്തിട്ടിയില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. എല്ലാ മതത്തിലും സമുദായത്തില്‍ നടക്കുന്ന പരിഷ്‌കരണ പ്രക്രിയകളുടെ കൂടെയാണ് സിപിഎം നിലകൊണ്ടിട്ടുള്ളത്. ഈ പ്രശ്‌നത്തിലും ഞങ്ങളുടെ നിലപാട് അതുതന്നെയാണ്. ഒരു സ്ഥലത്തും സ്ത്രീകളോട് വിവേചനം പാടില്ലെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് സുന്നി ദേവാലയങ്ങളിലും സ്ത്രീപ്രവേശനം അനുവദിക്കണമെന്ന ആവശ്യത്തെക്കുറിച്ചുള്ള നിലപാടെന്താണെന്ന ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. പല പള്ളികളിലും സ്ത്രീകള്‍ പോകുന്നുണ്ടല്ലോ? തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ സ്ത്രീകള്‍ പോകുന്നുണ്ടല്ലോ? ഹജ്ജിന് സ്ത്രീകള്‍ പോകുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകള്‍ക്ക് വിവേചനം പാടില്ലെന്നതാണ് തങ്ങളുടെ നിലപാടെന്നും കോടിയേരി വ്യക്തമാക്കി. സമുദായത്തെ പിറകിലേക്ക് അല്ല മുന്നിലേക്ക് നയിക്കാനുള്ള നിലപാടുകളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മക്ക പള്ളിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. സമുദായത്തിനകത്ത് തന്നെ പുരോഗമന വീക്ഷണം ഉണ്ടാകണമെന്നും കോടിയേരി പറഞ്ഞു. അതേസമയം വിശ്വാസപരമായ കാര്യങ്ങളില്‍ അവിശ്വാസികള്‍ ഇടപെടേണ്ടതില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം സ്വീകരിച്ച നിലപാട് ചോദ്യം ചെയ്യപ്പെടുന്നതിനിടെയാണ് കോടിയേരി സുന്നി പള്ളികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് പറഞ്ഞിരിക്കുന്നത്.

ക്ലീന്‍ ഷേവ്, കാലില്‍ കാന്‍വാസ് ഷൂ; ആചാരങ്ങളില്‍ എത്ര വരെ ഇളവാകാം ചെന്നിത്തല?

ഇനി മേലിൽ ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്നു ഭക്തന്മാര്‍ തീരുമാനിക്കുമോ? ശാരദക്കുട്ടി ചോദിക്കുന്നു

ബ്രാഹ്മണ്യ ഹുങ്ക് വീണ്ടും വെല്ലുവിളിക്കുമ്പോൾ അതിന്റെ നെഞ്ചിൽച്ചവിട്ടിപ്പോകാനുള്ള ചരിത്രപരമായ കടമ മലയാളിക്കുണ്ട്

ഗര്‍ഭപാത്രം നീക്കം ചെയ്തതിനു ശേഷം ശബരിമലയിലെത്തിയ മുന്‍ കോളേജ് പ്രിന്‍സിപ്പലോട് പോലീസ് ചോദിച്ചു, “എന്താണ് തെളിവ്?”

This post was last modified on October 6, 2018 4:56 pm