തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവിനെ വീടുകയറി ആക്രമിച്ച് ജനനേന്ദ്രിയം മുറിച്ചു. കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം സെക്രട്ടറിയും കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടറുമായ ഊരൂട്ടമ്പലം പിരിയാക്കോട് സനല്‍ ഭവനില്‍ സജി കുമാറിനാണ്(47) ക്രൂരമര്‍ദ്ദനം ഏറ്റത്.
ഇന്നലെ രാത്രി 10.30ഓടെ ആറംഗ സംഘം ഇയാളുടെ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. രണ്ട് കയ്യും രണ്ട് കാലും തല്ലിയൊടിച്ച ശേഷമാണ് ജനനേന്ദ്രിയം മുറിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജനനേന്ദ്രിയത്തില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ഒമ്പത് സ്റ്റിച്ചിട്ടിരിക്കുകയാണെന്നാണ് അറിയുന്നത്. കാലുകള്‍ക്കും കൈകള്‍ക്കും സര്‍ജറി ചെയ്യണം. അതേസമയം ആളുമാറി സജികുമാറിനെ ആക്രമിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
This post was last modified on September 15, 2017 10:45 am
Leave a Comment