X

ആലുവയില്‍ വന്‍ കവര്‍ച്ച: വനിതാ ഡോക്ടറെ ബന്ദിയാക്കി നൂറ് പവന്‍ കവര്‍ന്നു

ഭര്‍ത്താവ് വിദേശത്തായതിനാല്‍ ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചത്

ആലുവ അത്താണിയില്‍ വന്‍ കവര്‍ച്ച. വനിതാ ഡോക്ടറെ ബന്ദിയാക്കി നൂറ് പവന്‍ കവരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30നാണ് കവര്‍ച്ച നടന്നത്.

ഭര്‍ത്താവ് വിദേശത്തായതിനാല്‍ ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചത്. സ്വര്‍ണത്തോടൊപ്പം 70,000 രൂപയും കവര്‍ന്നു. കഴുത്തില്‍ പൊട്ടിയ കുപ്പിവച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച എന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Related Post
Leave a Comment