വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സാഹിത്യകാരി എം ലീലാവതി. രാഹുല്‍ അധികാരത്തിലെത്തേണ്ടതിന്റെ ആവശ്യകത കൂടി വിവരിച്ചാണ് ലീലാവതി കവിത എഴുതിയിരിക്കുന്നത്. ജാതി മതഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യനീതി കിട്ടുവാന്‍ രാഹുലിനെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലീലാവതി കവിത അവസാനിപ്പിക്കുന്നത്.
കവിതയുടെ പൂര്‍ണരൂപം ഇങ്ങനെ:
ഭാരതത്തിന്റെ ധീരനാം പുത്രന്നു
കേരളമുറ്റ പോറ്റമ്മയാവണം.
പെറ്റമ്മയ്‌ക്കെഴും സ്‌നേഹവാത്സല്യങ്ങള്‍
പോറ്റമ്മയ്ക്കുണ്ടെന്ന് തെളിയണം.
രാഹുല്‍ ഗാന്ധിക്ക് പച്ചക്കൊടികളായി
ബഹുവൃന്ദങ്ങള്‍ നീട്ടും വയനാട്ടില്‍
മാമരങ്ങളെപ്പോലെ മനുഷ്യരും
മാമകമെന്നു സ്വാഗതമോതണം.
ആര്‍ജ്ജവത്തിലുമാര്‍ത്ഥതയിലും
ഊര്‍ജ്ജിത യത്‌ന ശക്തിത്തികവിലും
നൈര്‍മ്മല്യത്തിലും വിശ്വസ്തതയിലും
നൈര്‍മ്മല്യത്തിലും വിശ്‌സ്തതയിലും
രിന്ജമ്മ കര്‍മ സന്നദ്ധതയിലും
ഏതുമൊന്നുമില്ലാതെ ജനത്തോടു-
ള്ളാതുര സ്‌നേഹ കാരുണ്യ വായ്പിലും
മാതൃകയായ രാഹുലിന്‍ കൈകള്‍ക്കു
നേതൃത്വത്തികവുണ്ടെന്നറിയണം.
ഓരോ വോട്ടും കൈപ്പത്തിയില്‍ച്ചേരണം
നേരോടെ പിന്നില്‍ നിന്നു തുണയ്ക്കണം
പൊന്‍മകന്നു ജയ ജയ പാടുന്നൊ-
രമ്മയായ് വയനാടു വിളങ്ങണം.
ജാതിഭേദ, മതഭേദമില്ലാതെ
നീതി തുല്യമെല്ലാര്‍ക്കും ലഭിക്കുവാന്‍
രാഹുലിന്‍ ബാഹുവീര്യത്തിനും കര്‍മ
ബാഹുല്യത്തിനും വന്‍ വിജയമേകണം.
This post was last modified on April 4, 2019 3:41 pm
Leave a Comment