X

താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഒരു സ്ത്രീയും നുണ പറയില്ല: മീ ടൂ തുടരട്ടെയെന്ന് മധു

മാറിയ കാലത്ത് സ്ത്രീകള്‍ അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും തുറന്നു പറയട്ടെ. അതില്‍ യാതൊരു തെറ്റുമില്ല

മീ ടൂ കാമ്പെയ്‌നിംഗിന് പിന്തുണയുമായി മുതിര്‍ന്ന നടനും മലയാളസിനിമയുടെ കാരണവരുമായ മധു രംഗത്ത്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും കുറ്റകൃത്യം കുറ്റകൃകത്യമല്ലാതാകുന്നില്ല. എല്ലാ രംഗത്തും ഉള്ളതുപോലെ സിനിമാരംഗത്തും കലാകാരികള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. അതേക്കുറിച്ച് അവര്‍ പറയുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല.

മീ ടൂ കാമ്പെയ്‌നുകള്‍ തുടരട്ടെ, മാറിയ കാലത്ത് സ്ത്രീകള്‍ അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും തുറന്നു പറയട്ടെ. അതില്‍ യാതൊരു തെറ്റുമില്ല. മാനുഷികമായി നോക്കിയാല്‍ ശരിയാണ് താനും. തെറ്റുചെയ്യാത്തവര്‍ ഭയപ്പെടേണ്ടതില്ല. സാധാരണഗതിയില്‍ ഒരു സ്ത്രീയും താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് നുണ പറയില്ല എന്നാണ് താന്‍ കരുതുന്നതെന്നും മധു വ്യക്തമാക്കി.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മധു തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. തനുശ്രീ ദത്ത, നാനാ പടേക്കര്‍ വിവാദത്തോടെ ബോളീവുഡില്‍ ശക്തിപ്രാപിച്ച മീ ടൂ കാമ്പെയ്ന്‍ മലയാള സിനിമയിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മധുവിന്റെ അഭിപ്രായ പ്രകടനം.

ശ്രീദേവികയുടെ കത്ത് വായിച്ചിട്ട് മോഹന്‍ലാല്‍ പറയുക, എഎംഎംഎയെ തകര്‍ക്കുന്നത് മൂന്നു നടിമാരോ സിദ്ദിഖിനെ പോലുള്ളവരോ?

സിദ്ധിക്കിന് ഇതും അലങ്കാരമാണ്; പക്ഷേ, ഒരു ‘ആക്റ്റിവിസ്റ്റും’ കൂടിയായ മോഹന്‍ലാല്‍ ഈ കാര്യം ഓര്‍ക്കേണ്ടതായിരുന്നു

This post was last modified on October 22, 2018 1:41 pm