കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് 48-ാം പിറന്നാള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്റെ ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. കോണ്‍ഗ്രസ് പ്രസിന്റായി ചുമതലയേറ്റ ശേഷം രാഹുല്‍ ഗാന്ധിയുടെ ആദ്യത്തെ പിറന്നാളാണ് ഇത്.
‘കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍. അദ്ദേഹത്തിന്റെ ദീര്‍ഘായുസിനും ആരോഗ്യമുള്ള ജീവിതത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്. 1970 ജൂണ്‍ 19നാണ് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെയും മകനായി രാഹുല്‍ ജനിച്ചത്.
അതേസമയം ട്രോള്‍ രഹിതമായ ഒരു പിറന്നാള്‍ ദിവസമല്ല രാഹുലിന് ഇന്നും ലഭിച്ചിരിക്കുന്നത്. ട്വിറ്ററിലാണ് രാഹുലിനെതിരായ പഴയ പിറന്നാള്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോദിയുടെ ആരാധകരും സംഘപരിവാര്‍ അനുകൂലികളും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത ട്വീറ്റുകള്‍ വരെ ഇപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പപ്പുദിവസ് എന്ന ഹാഷ് ടാഗോടെ ഇവര്‍ പ്രചരിപ്പിച്ച ട്രോളുകളാണ് ഇത്.
ഇതില്‍ ചില ട്രോളുകളില്‍ പറയുന്നത് ഈ ദിവസം ഇന്ത്യയിലെ വിഡ്ഢി ദിനമായി ആചരിക്കണമെന്നാണ്. രാഹുലിനെ സംഘപരിവാറുകാര്‍ കളിയാക്കി വിളിച്ചിരുന്ന പേരാണ് പപ്പു. 2014 ജൂണ്‍ 19ന് പ്രചരിച്ച ട്വീറ്റുകളാണ് ഇപ്പേള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. ചില ട്വീറ്റുകള്‍ താഴെ ചേര്‍ക്കുന്നു. ട്വിറ്റര്‍ പൊറുക്കും(forgive) പക്ഷെ മറക്കില്ല(forget) എന്നാണ് ഫസ്റ്റ് പോസ്റ്റ് ഡോട്ട് കോം ഈ കുത്തിപ്പൊക്കലിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
(ചിത്രം- വരാണസിയില്‍ പശുവിന് ആഹാരം കൊടുത്ത് രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ആഘോഷിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കടപ്പാട്: ഐഎഎന്‍എസ്)
അഴിമുഖം വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക