ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ സെക്ടര്‍ 15 എ പോളിംഗ് സ്‌റ്റേഷനില്‍ നമോ ഫുഡ് പാക്കറ്റുകളുടം വിതരണം. നോയ്ഡ സെക്ടര്‍ 15 എ ക്ലബ്ബ് ആണ് ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നത്.
ഭക്ഷണപ്പൊതിയില്‍ നമോ ഫുഡ്‌സ് എന്നാണ് എഴുതിയിരിക്കുന്നത്. ‘വീട്ടുഭക്ഷണം രുചിക്കൂ’ , ‘ഒരു കടിയില്‍ നിങ്ങള്‍ക്ക് ദൈവികത്വം തോന്നും’ എന്നിങ്ങനെയാണ് ഭക്ഷണപ്പൊതിയിലെ ക്യാപ്ഷനുകള്‍. അതേസമയം 2010 നവംബറില്‍ ഒരു പ്രൈവറ്റ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്ഥാപനമാണ് നമോ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്.
നമോ ഫുഡ് വിതരണം ചെയ്യുന്നത് നോര്‍ത്ത് ഇന്ത്യന്‍ സ്ട്രീറ്റ് ഭക്ഷണമാണ്. ഇതിന്റെ ശരാശരി വില 200 രൂപയാണ്. നോയ്ഡയില്‍ വിവിധയിടങ്ങളിലായി ഇവരുടെ ഹോട്ടലുകളുണ്ട്.
Leave a Comment