X

ഡല്‍ഹിയില്‍ വീണ്ടും നിര്‍ഭയ: യുവതിയെ കാറില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

നോയിഡയില്‍ യുവതിയെ കാറില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം. നോയിഡയില്‍ യുവതിയെ കാറില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
ഏറെ ചര്‍ച്ചയായ നിര്‍ഭയ സംഭവത്തിന് സമാനമായ സംഭവമാണ് വീണ്ടുമുണ്ടായിരിക്കുന്നത്. 2012 ഡിസംബറില്‍, ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ജ്യോതി സിംഗ്‌ എന്ന യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയും മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജ്യോതി ദിവസങ്ങള്‍ക്കകം ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന വ്യാപകമായ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും നിയമ നിര്‍മ്മാണങ്ങള്‍ക്കും ഈ സംഭവം വഴി വച്ചു.

This post was last modified on September 23, 2017 4:47 pm