X

‘ഞങ്ങളെ ഭിന്നലിംഗക്കാരെന്ന് വിളിക്കരുതേ..’ ട്രാന്‍സ്ജന്‍ഡര്‍മാര്‍ അഭ്യര്‍ത്ഥിച്ചു: മുഖ്യമന്ത്രി തിരുത്തി

ഇവരുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രസംഗത്തിലുടനീളം ട്രാന്‍സ്‌ജെന്‍ഡര്‍ എന്നുമാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്

പ്രസംഗത്തിനിടെ ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തെ ഭിന്നലിംഗക്കാരെന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സദസിന്റെ അഭ്യര്‍ത്ഥന മാനിച്ച് തിരുത്തി. സദസിലെ ട്രാന്‍സ്ജന്‍ഡര്‍മാരാണ് മുഖ്യമന്ത്രിയെ തിരുത്തിയത്. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് മലയാളത്തില്‍ അനുയോജ്യമായ പരിഭാഷ ഇല്ലെന്ന് അവര്‍ ശ്രദ്ധയില്‍പ്പെടുത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍പ്പ് ലൈന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍, സമഗ്ര പദ്ധതി ‘മഴവില്‍’ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് തന്നെ പ്രയോഗിക്കുന്നതാണ് ഉചിതമെന്നും അവര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. പിന്നീട് ഇവരുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രസംഗത്തിലുടനീളം ട്രാന്‍സ്‌ജെന്‍ഡര്‍ എന്നുമാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി തങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചതോടെ സദസില്‍ കയ്യടി മുഴങ്ങി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചപ്പോഴും അതിക്രമത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കാതടപ്പിക്കും വിധത്തിലുള്ള കയ്യടിയാണ് ഉയര്‍ന്നത്.

This post was last modified on May 17, 2018 11:46 am