X

ആളൊഴിഞ്ഞ് സന്നിധാനം: ക്യൂ നില്‍ക്കാതെ പടി ചവിട്ടാം

ഭക്തരുടെ ദുരിതങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ കെപിസിസി നിയമിച്ച മൂന്നംഗ സംഘം ഇന്ന് സന്നിധാനത്തെത്തും

മണ്ഡലകാലത്തെ ആദ്യ ഞായറാഴ്ചയായിട്ടും തിരക്കില്ലാത്ത അവസ്ഥയാണ് ശബരിമല സന്നിധാനത്ത്. മല കയറി വരുന്നവര്‍ക്ക് ക്യൂ നില്‍ക്കാതെ തന്നെ പതിനെട്ടാം പടി ചവിട്ടാമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇന്ന് സന്നിധാനത്തെത്തിയിട്ടുള്ള തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരാണ്. മലയാളികള്‍ തീരെ കുറവാണ്. അതേസമയം സുരക്ഷയില്‍ വീഴ്ചയില്ലാതെ പോലീസ് നിയന്ത്രണം തുടരുന്നുണ്ട്.

ഭക്തരുടെ ദുരിതങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ കെപിസിസി നിയമിച്ച മൂന്നംഗ സംഘം ഇന്ന് സന്നിധാനത്തെത്തും. മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വിഎസ് ശിവകുമാര്‍ എന്നിവരാണ് ശബരിമലയിലെത്തുക. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്ന് തുടര്‍ന്നുള്ള പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതി ഇന്ന് രാത്രി എട്ട് മണിക്ക് ഗവര്‍ണറെ കാണും.

‘ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെപ്പോലെ ഒരിക്കൽ മാലയിട്ടാൽ പിന്നെ ഊരുകയേയില്ലെന്നാണോ?’ കെ സുരേന്ദ്രനെ പരിഹസിച്ച് എംബി രാജേഷ്

കൊള്ള നടത്താൻ കളമൊരുക്കാൻ വേണ്ടി കലക്കിത്തന്ന മയക്കുമരുന്നാണ് അയോധ്യയും ശബരിമലയും

 

This post was last modified on November 18, 2018 11:10 am