X

മൂന്നുകുട്ടികളുടെ അമ്മയായ യുവതിയും 24 കാരനായ കാമുകനും വയലിനു നടുവില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; കാമുകന്‍ മരിച്ചു

വയലില്‍ പടര്‍ന്ന തീ അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ എത്തിയാണ് അണച്ചത്

കൊല്ലം ഇരവിപുരത്ത് 24 കാരനും മൂന്നു കുട്ടികളുടെ മാതാവായ യുവതിയും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതില്‍ യുവാവ് മരിച്ചു. ഗുരുതരാവസ്ഥയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരവിപുരം വയലില്‍ വീട്ടില്‍ വിജയന്റെ മകന്‍ വിനീത് ആണ് മരിച്ചത്.

ഇരവിപുരം ഇടക്കുന്നം-കാരിക്കുഴി ഭാഗത്തെ ആക്കോലില്‍ ശ്മശാനത്തിനു സമീപ്പം വയലില്‍ പുല്ല് വളര്‍ന്നു കിടക്കുന്ന ഭാഗത്ത് ചൊവ്വാഴ്ച്ച രാത്രി ഒമ്പതരയോടെയായിരുന്നു ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്. പുല്ലുകളില്‍ നിന്നും തീ ഉയരുന്നതും മനുഷ്യരുടെ നിലവിളിയും കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. ആദ്യം രക്ഷാപ്രവര്‍ത്തനം ഒന്നും ചെയ്യാന്‍ പറ്റിയില്ല. തുടര്‍ന്ന് അഗ്നിശമന സേനയെ വിവരം അറിയിച്ചു. ഇതിനകം തീ വയലില്‍ ആകെ പടര്‍ന്നിരുന്നു. അഗ്നിശമന സേനയുടെ മൂന്നു യൂണിറ്റുകള്‍ വന്നാണ് വയലില്‍ പടര്‍ന്ന തീയണച്ചത്. വിനീതിനിയെും യുവതിയേയും ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പൊളളലേറ്റ വിനീത് മരിച്ചു. യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.