X

സിഒടി നസീറിനെ ആക്രമിച്ചതിനെക്കുറിച്ച് മോശമായി പ്രതികരിച്ചു; ആംആദ്മി മീറ്റിംഗില്‍ നിന്നും കണ്‍വീനര്‍ തുഫൈലിനെ പുറത്താക്കി

നസീറിന്റെ സുഹൃത്ത് കൂടിയായ ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലാണ് തുഫൈലിനെ ചോദ്യം ചെയ്തത്.

ആംആദ്മി പാര്‍ട്ടി ആക്ടിംഗ് കണ്‍വീനര്‍ തുഫൈലിനെ കോഴിക്കോട് നടന്ന മീറ്റിംഗില്‍ നിന്നും പ്രവര്‍ത്തകര്‍ പുറത്താക്കി. സിഒടി നസീറിനെ ആക്രമിച്ചതിനെക്കുറിച്ച് മോശമായി പ്രതികരിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ തുഫൈലിനെതിരെ തിരിയുകയായിരുന്നു.

നസീറിന്റെ സുഹൃത്ത് കൂടിയായ ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലാണ് തുഫൈലിനെ ചോദ്യം ചെയ്തത്. വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി തനിക്ക് ആംആദ്മി പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് കള്ള വാര്‍ത്ത നല്‍കിയ വ്യക്തിയാണെന്നാണ് തുഫൈല്‍ ആരോപിച്ചത്. ‘ഇത്തരം കള്ളവാര്‍ത്തകള്‍ നല്‍കുന്നതിലൂടെ എന്ത് രാഷ്ട്രീയമാണ് ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. തീര്‍ച്ചയായും അദ്ദേഹത്തിന്റെ മേലുള്ള ആക്രമണത്തെ മുഖം നോക്കാതെ അപലപിക്കുന്നു. കുറ്റക്കാരെ ഉടന്‍ കണ്ടെത്തി ശിക്ഷിക്കേണ്ടതാണ്’- എന്നായിരുന്നു തുഫൈലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

 

read more:ആ കള്ളവോട്ടുകള്‍ പിടിച്ചത് യാദൃശ്ചികമല്ല, എല്ലാം മുന്‍കൂട്ടി തയാറാക്കിയ പദ്ധതികള്‍ക്കൊടുവില്‍; ടിക്കാറാം മീണ വെളിപ്പെടുത്തുന്നു

This post was last modified on May 21, 2019 4:36 pm

Related Post
Leave a Comment