X

ക്ഷീണമകറ്റാന്‍ മുട്ട പൊട്ടിച്ചു കുടിച്ചു; വിരലടയാളം പാരയായി കള്ളന്‍ പിടിയില്‍

റാന്നിയിലെ മന്ദമരുതി ബഥേല്‍ മാര്‍ത്തോമ്മാ പള്ളി, ഇടക്കുളം സെന്റ് തോമസ് ക്‌നാനായ പള്ളി, കൈപ്പട്ടൂര്‍ ഉഴവത്ത് ക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്

മോഷണത്തിനിടെ പൊട്ടിച്ച് കുടിച്ച മുട്ടയുടെ തോടില്‍ പതിഞ്ഞ വിരലടയാളത്തില്‍ നിന്ന് പോലീസ് കള്ളനെ പിടികൂടി. ഏഴ് മാസം ജയിലില്‍ കിടന്ന ശേഷം പുറത്തിറങ്ങിയപ്പോഴാണ് ചാവക്കാട് പുത്തന്‍കടപ്പുറം കരിമ്പില്‍ വീട്ടില്‍ കെ കെ ഫക്രുദ്ദീന്‍ മോഷണത്തിനിറങ്ങിയത്. റാന്നി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

ആരാധനാലയങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി ജി ജയദേവ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഇലന്തൂരിലെ ഹോട്ടലില്‍ നടത്തിയ മോഷണത്തിനിടെയാണ് ഇയാള്‍ മുട്ട പൊട്ടിച്ചു കുടിച്ചത്. അതിന് ശേഷം ഉപേക്ഷിച്ച മുട്ടത്തോടിലാണ് വിരലടയാളം പതിഞ്ഞത്. ഇത് കണ്ടെത്തിയതോടെയാണ് മോഷ്ടാവിനെയും പോലീസ് തിരിച്ചറിയുകയായിരുന്നു.

റാന്നിയിലെ മന്ദമരുതി ബഥേല്‍ മാര്‍ത്തോമ്മാ പള്ളി, ഇടക്കുളം സെന്റ് തോമസ് ക്‌നാനായ പള്ളി, കൈപ്പട്ടൂര്‍ ഉഴവത്ത് ക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കൂടാതെ അഞ്ചലിലെ ഒരു മീന്‍ കടയില്‍ നിന്നും 50000 രൂപ മോഷ്ടിച്ചതും താനാണെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. മദ്യപിക്കാനും ആഡംബര ജീവിതത്തിനുമായാണ് ഇയാള്‍ മോഷ്ടിച്ച പണം ഉപയോഗിച്ചിരുന്നത്. ഒരുതവണ ഉപയോഗിച്ച വസ്ത്രം പോലും വീണ്ടും ഉപയോഗിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ലെന്നും പോലീസ് പറയുന്നു.

also read:370ാം വകുപ്പ് മണ്ടത്തരമായിരുന്നു, ഇനി നമുക്ക് പാക് അധിനിവേശ കാശ്മീര്‍ ഇന്ത്യയുമായി കൂട്ടിചേര്‍ക്കുന്നതിനായി പ്രാർത്ഥിക്കാം: കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

This post was last modified on August 19, 2019 12:42 pm