X

ചെക്ക് കേസ്: യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവച്ച് കേരളത്തിലേക്ക് മടങ്ങാന്‍ തുഷാറിന്റെ നീക്കം; യൂസഫലി വീണ്ടും പണം നല്‍കും

സ്വദേശിയുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചാല്‍ തുഷാറിന്റെ പാസ്‌പോര്‍ട്ട് കോടതി വിട്ടു കൊടുക്കും.

ചെക്ക് കേസില്‍ യുഎഇയില്‍ പിടിയിലായ എസ്എന്‍ഡിപി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപള്ളി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നു. യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടാനാണ് ശ്രമം. ഇതിനായി തുഷാര്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് അറിയുന്നത്.

കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം വൈകുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ തുഷാര്‍ ശ്രമിക്കുന്നത്. യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവച്ച് ജാമ്യ വ്യസ്ഥയില്‍ ഇളവ് വാങ്ങി കേരളത്തിലേക്ക് മടങ്ങാനാണ് ശ്രമം. കേസിന്റെ തുടര്‍ നടത്തിപ്പുകള്‍ക്ക് സുഹൃത്തായ അറബിയുടെ പേരില്‍ തുഷാര്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി കഴിഞ്ഞു. ഇത് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

സ്വദേശിയുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചാല്‍ തുഷാറിന്റെ പാസ്‌പോര്‍ട്ട് കോടതി വിട്ടു കൊടുക്കും. എന്നാല്‍ ആള്‍ ജാമ്യത്തിനൊപ്പം കൂടുതല്‍ തുകയും കോടതിയില്‍ കെട്ടി വയ്ക്കേണ്ടി വരും. നേരത്തെ തുഷാറിന് ജാമ്യം ലഭിക്കുന്നതിനാവശ്യമായ പണം കോടതിയില്‍ കെട്ടിവച്ച വ്യവസായി എംഎ യൂസഫലി തന്നെ ഇത്തവണയും സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്ത തീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി കഴിഞ്ഞ വ്യാഴാഴ്ച്ച തുഷാറിന് ജാമ്യം അനുവദിച്ചത്. തുഷാറിന്റെ പാസ്‌പോര്‍ട്ട് വാങ്ങി വയ്ക്കുകയും യാത്രാവിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. തുഷാര്‍ വെള്ളാപള്ളി മുന്നോട്ട് വച്ച തുക അംഗീകരിക്കാന്‍ പാരതിക്കാരനായ നാസില്‍ അബ്ദുള്ള തയ്യാറാവാത്തതാണ് അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വൈകാന്‍ കാരണം.

also read:65 പോലീസുകാരുടെ ആത്മഹത്യ എത്രയോ നിസാരം, നിങ്ങള്‍ ഹൃദയസ്തംഭന മരണങ്ങളുടെ കണക്കെടുക്കൂ, വിവാഹ മോചനങ്ങളുടെയും; കേരള പോലീസിനുള്ളിലെ ‘ഇന്‍സ്റ്റിറ്റ്യൂഷന്‍ കൊലകള്‍’

This post was last modified on August 27, 2019 8:24 am

Related Post
Leave a Comment