X

എറണാകുളത്തെ ഇന്റര്‍ സെക്‌സ്‌ സ്ഥാനാര്‍ത്ഥിക്കെതിരെ പോലീസ് അതിക്രമം

കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയാണ് അശ്വതി

എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ സതന്ത്ര സ്ഥാനാര്‍ത്ഥിയായ ഇന്റര്‍ സെക്‌സ് വ്യക്തിക്കെതിരെ പോലീസ് അതിക്രമമെന്ന് പരാതി. ചിഞ്ചു അശ്വതി എന്ന അശ്വതി രാജപ്പനാണ് പോലീസിന്റെ അതിക്രമം നേരിട്ടത്. 14-ാം തിയതി രാത്രി പോസ്റ്റര്‍ ഒട്ടിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം.

പ്രചരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ ഒട്ടിക്കലും മറ്റും കഴിഞ്ഞ് താമസിക്കുന്ന ലോഡ്ജിനടുത്ത് ഓട്ടോയില്‍ വന്നിറങ്ങിയപ്പോള്‍ രണ്ട് പോലീസ് ജീപ്പുകള്‍ എത്തി തടഞ്ഞ ശേഷം അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് അശ്വതി കലക്ടര്‍ക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയത്.

കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്ന ആദ്യ ഇന്റര്‍ സെക്‌സ് സ്ഥാനാര്‍ത്ഥിയാണ് അശ്വതി. തന്റെ ദളിത്, ട്രാഇന്റര്‍ സെക്‌സ് വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും സഞ്ചാര സ്വാതന്ത്ര്യം തടയുകയും നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയും ചെയ്ത പോലീസ് നടപടിക്കെതിരെ കേസെടുക്കണമെന്നാണ് അശ്വതിയുടെ ആവശ്യം. ഇതേ ആവശ്യവുമായി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കുമെന്നും അശ്വതി പറഞ്ഞു.
read more: ദളിത്, അംബേദ്കറൈറ്റ്, രാജ്യത്തെ ആദ്യ ഇന്റര്‍ സെക്സ് സ്ഥാനാര്‍ത്ഥി; എറണാകുളത്ത് ജനവിധി തേടുന്ന ചിഞ്ചു അശ്വതിയുടെ ജീവിതവും പോരാട്ടവും

This post was last modified on April 17, 2019 9:45 am

Related Post
Leave a Comment