X

പാഷാണം ഷാജിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍

സ്റ്റേജ് ഷോയുടെ ഭാഗമായി ഡാന്ഡസ് അവതരിപ്പിച്ചതിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി തുക ആവശ്യപ്പെട്ടവരാണ് കൊച്ചിയില്‍ പിടിയിലായത്

പാഷണം ഷാജി എന്ന പേരില്‍ സിനിമ-ടിവി രംഗത്ത് അറിയപ്പെടുന്ന സാജു നവോദയയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അഭിഭാഷകനടക്കം രണ്ട് പേര്‍ അറസ്റ്റില്‍. സ്റ്റേജ് ഷോയുടെ ഭാഗമായി ഡാന്ഡസ് അവതരിപ്പിച്ചതിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി തുക ആവശ്യപ്പെട്ടവരാണ് കൊച്ചിയില്‍ പിടിയിലായത്.

സാജുവിന്റെ പരാതിയില്‍ പാലാരിവട്ടം പോലീസ് കേസെടുക്കുകയായിരുന്നു. ഇടപ്പള്ളി സ്വദേശികളായ അഡ്വ. ദേവസി തോമസ്, കൃഷ്ണദാസ് എന്നിവരാണ് അറസ്റ്റിലായതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാക്കനാട് വച്ച് നടന്ന ഒരു സ്റ്റേജ് ഷോയില്‍ സാജുവിന്റെ സംഘാംഗങ്ങളില്‍ ഒരാള്‍ പാമ്പിനെ ഉപയോഗിച്ച് നൃത്തം ചെയ്തിരുന്നു. ഇതില്‍ വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരണം തേടുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞാണ് ദേവസി തോമസും കൃഷ്ണദാസും സാജുവിനെ ഭീഷണിപ്പെടുത്തിയത്. ഫോണ്‍ വിളിച്ചായിരുന്നു ഭീഷണി.

പരാതി നല്‍കാതിരിക്കാന്‍ 10 ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. തുടര്‍ച്ചയായി ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് സാജു പോലീസിനെ സമീപിച്ചു. പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം പണം നല്‍കാമെന്ന് ഇവരെ അറിയിക്കുകയും പോലീസ് പറഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. പ്രതികള്‍ക്ക് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരില്‍ നിന്നും സഹായം ലഭിച്ചതായാണ് പോലീസിന്റെ സംശയം. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

This post was last modified on October 23, 2017 7:24 am

Related Post
Leave a Comment