X

ആദ്യം പട്ടിണി മാറ്റൂ എന്നിട്ടാകാം കമ്മ്യൂണിസം തുടച്ചു നീക്കുന്നത്: എബിവിപിയോട് എം ലീലാവതി

കുട്ടികളുടെ വിശപ്പ് മാറ്റുന്നതാണ് യഥാര്‍ത്ഥ വികസനമെന്നും അതിന് നരേന്ദ്ര മോദിക്ക് കഴിയുന്നില്ലെന്നും ലീലാവതി

രാജ്യത്ത് നിന്നും കമ്മ്യൂണിസം തുടച്ചു നീക്കുമെന്ന് പറയുന്നവര്‍ ആദ്യം പട്ടിണി തുടച്ചു നീക്കൂവെന്ന് എഴുത്തുകാരി എം ലീലാവതി. എബിവിപി ദേശീയ സെക്രട്ടരി വിനായക് ബിദ്രേയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. രാജ്യത്ത് നിന്നും കമ്മ്യൂണിസം തുടച്ചു നീക്കുമെന്ന എബിവിപി നേതാവിന്റെ പ്രസ്താവന പത്രത്തിലൂടെയാണ് അറിഞ്ഞത്.

പന്ത്രണ്ട് ശതമാനം കുട്ടികള്‍ പട്ടിണി കിടക്കുന്ന രാജ്യമാണ് ഇന്ത്യ. കുട്ടികളുടെ വിശപ്പ് മാറ്റുന്നതാണ് യഥാര്‍ത്ഥ വികസനമെന്നും അതിന് നരേന്ദ്ര മോദിക്ക് കഴിയുന്നില്ലെന്നും അവര്‍ വിമര്‍ശിച്ചു. ആകാശം മുട്ടുന്ന കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതും പാലങ്ങള്‍ പണിയുന്നതുമാണ് വികസനമെന്നാണ് പ്രധാനമന്ത്രി കരുതുന്നത്.

‘ചലോ കേരള’യില്‍ പുന്നപ്ര-വയലാര്‍ വിപ്ലവഗാനങ്ങള്‍ പാടി എബിവിപി പ്രവര്‍ത്തകര്‍

രാജ്യത്തെ ഭാവി ജനതയുടെ ജീവിതം സുരക്ഷിതമാക്കാനാണ് ഭരണാധികാരകള്‍ ശ്രമിക്കേണ്ടത്. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. എബിവിപി കഴിഞ്ഞ ദിവസം കേരളത്തില്‍ സംഘടിപ്പിച്ച ദേശീയ മഹാറാലിയിലാണ് കമ്മ്യൂണിസം തുടച്ചുനീക്കുമെന്ന് വിനായക് ബിദ്രേ പറഞ്ഞത്.

എബിവിപിയുടെ ജീനിലെ അസഹിഷ്ണുതയുടെ രഹസ്യം

This post was last modified on November 13, 2017 12:59 pm