X

ഉറി ആക്രമണം: ഇന്ത്യയുടെ പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണെന്ന് പാക്കിസ്ഥാന്‍

അഴിമുഖം പ്രതിനിധി

ജമ്മു-കാശ്മീരിലെ ഉറി സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പാക് വിദേശകാര്യ വക്താവ്. ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന ഇന്ത്യയുടെ പ്രസ്താവനകള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ. ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തുന്നതിന് മുമ്പ് ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്, അടിസ്ഥാനരഹിതമായ ഈ വിമര്‍ശനങ്ങളെ തള്ളുകയാണെന്നും നഫീസ് സക്കറിയ വ്യക്തമാക്കിയത്.

ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദാണ് എന്നാണ് ഇന്ത്യയുടെ നിഗമനം. തീവ്രവാദികള്‍ ഉപയോഗിച്ചിരിക്കുന്ന ആയുധം പാക്കിസ്ഥാന്‍ നിര്‍മ്മിതമാണെന്നും അക്രമികള്‍ പാക് സഹായം ലഭിച്ചെന്നുമാണ് ഇന്ത്യന്‍ ആര്‍മി പറയുന്നത്. ആക്രമണത്തിനു പിന്നാലെ നിയന്ത്രണരേഖയിലെ അവസ്ഥയെക്കുറിച്ച് ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാര്‍ ഹോട്ട് ലൈനിലൂടെ ചര്‍ച്ച ചെയ്തു.

അതെസമയം ഇന്ത്യയുടെ പ്രതികരണം അപക്വവും അടിസ്ഥാന രഹിതവുമാണെന്ന് പാക് സൈനിക വക്താവ് ലഫ് ജനറല്‍ അസിം സലീം ബജ്‌വയും പ്രതികരിച്ചു. പാക്കിസ്ഥാനില്‍ നിന്നു ഒരു തരത്തിലുള്ള നുഴഞ്ഞു കയറ്റവും അനുവദിക്കില്ല. കാരണം ഇരുവശത്തുമുള്ള നിയന്ത്രണരേഖയില്‍ ശക്തമായ സുരക്ഷ സംവിധാനമാണ് ഉള്ളതെന്നും സലീം ബജ്‌വ പറഞ്ഞു.

This post was last modified on December 27, 2016 2:27 pm