X

സിംഹക്കുട്ടികള്‍ ചെന്നായ്ക്കളെ കണ്ടു ഭയക്കില്ല; പാക്കിസ്ഥാനെതിരെ സൈനികന്റെ കാവ്യാലാപനം സൂപ്പര്‍ ഹിറ്റ്

അഴിമുഖം പ്രതിനിധി

ഇന്ത്യയെ ഒന്നാകെ വിറപ്പിച്ച ഉറി ഭീകരാക്രമണത്തില്‍ 18 സൈനികരുടെ ജീവനുകളാണ് പൊലിഞ്ഞത്. വടക്കന്‍ കശ്മീരിലെ ഉറി സേനാക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണം പത്താന്‍കോട്ടിന്‍റെ തുടര്‍ച്ചയായി ഭീതിയോടെയാണ് രാജ്യം കണ്ടത്. ലോകം മുഴുവന്‍, നിരപരാധികളുടെ ചോര ചിന്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നു. ഉറി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു സൈനികന്‍റെ പ്രതികരണം വൈറലാവുകയാണ്. പാകിസ്ഥാനെതിരെയുള്ള ആശയമുള്‍ക്കൊള്ളുന്ന കവിത ഒരു ഇന്ത്യന്‍ സൈനികന്‍ ആലപിക്കുന്നതാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.

സിംഹക്കുട്ടികള്‍ ചെന്നായ്ക്കളെ കണ്ടു ഭയക്കുകയില്ലെന്നും രാജ്യത്ത് ഭീരുക്കള്‍ ഇനിയും അശാന്തി വിതച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്നാണ് കവിതയുടെ ഉള്ളടക്കം. കാശ്മീരിന് ഒന്നും സംഭവിക്കില്ലെന്നും എന്നാല്‍ അതായിരിക്കില്ല പാകിസ്ഥാന്‍റെ അവസ്ഥയെന്നും ആഞ്ഞടിക്കുന്ന തരത്തിലാണ് കവിത. സൈനിക യൂണിഫോമില്‍ പട്ടാള വാഹനത്തിലിരുന്ന് സഹപ്രവര്‍ത്തകരോടൊപ്പമാണ് സൈനികന്‍ കവിത ചൊല്ലുന്നത്. വിഎച്ച്പി നേതാവ് സാധ്വി ബാലിക സരസ്വതി എഴുതിയ ‘കാശ്മീര്‍ തോ ഹോഗാ, ലേകിന്‍ പാകിസ്ഥാന്‍ നഹീ ഹോഗ’ എന്ന കവിതയാണ് സൈനികന്‍ ആലപിച്ചിരിക്കുന്നത്. ഉറി ആക്രമണത്തിനു ശേഷമാണോ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ ആക്രമണത്തിനു ശേഷമാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

This post was last modified on December 27, 2016 4:53 pm