X

മാഗിയില്‍ വിഷമില്ലെന്ന് അമേരിക്ക

അഴിമുഖം പ്രതിനിധി

മാഗി നൂഡില്‍സില്‍ ലെഡിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് അമേരിക്ക. അമേരിക്കയുടെ ഭക്ഷ്യ നിയമത്തിന് അനുസരിച്ചുള്ള ലെഡാണ് അടങ്ങിയിരിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതെന്ന് യുഎസ്എഫ്ഡിഎ പറഞ്ഞു. ലെഡിന്റെ അളവ് കൂടുതലാണെന്ന കാര്യം ചൂണ്ടിക്കാണിച്ച് ഇന്ത്യയില്‍ നെസ്ലെയുടെ മാഗി നൂഡില്‍സ് നിരോധിച്ചിരിക്കുകയാണ്. യുഎസിലും വില്‍ക്കുന്ന മാഗി നൂഡില്‍സില്‍ ലെഡിന്റെ അളവ് കൂടുതലാണെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് യുഎസ്എഫ്ഡിഎ പരിശോധന നടത്തുകയായിരുന്നു. യുഎസ് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തില്‍ ലെഡിന്റെ അളവില്ലെന്ന് കണ്ടെത്തി.

640 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നെസ്ലേയ്ക്ക് എതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഔദ്യോഗികമായി നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ച മാഗി നൂഡില്‍സ് സുരക്ഷിതമാണെന്ന് യുകെ, സിംഗപ്പൂര്‍, കാനഡ, ഓസ്‌ത്രേലിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള മാഗി നൂഡില്‍സ് അമേരിക്കയില്‍ പരിശോധിച്ചശേഷം വില്‍പനയ്ക്കായി വിപണിയിലേക്ക് അയച്ചതായി കമ്പനി അറിയിച്ചു. ലെഡിന്റെ അളവ് കൂടുതലെന്ന് പറഞ്ഞ് നിരോധിച്ച മാഗി നൂഡില്‍സാണ് കയറ്റി അയച്ചതെന്ന് കമ്പനി വക്താവ് പറഞ്ഞു.

This post was last modified on December 27, 2016 3:18 pm