X

ബലൂചിസ്ഥാന്‍ വിഷയത്തില്‍ അമേരിക്കന്‍ പിന്തുണ പാക്കിസ്ഥാന്

അഴിമുഖം പ്രതിനിധി

ബലൂചിസ്ഥാന്‍ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രതിനിധി ജോണ്‍ കിര്‍ബി. പാക്കിസ്ഥാന്റെ ഐക്യത്തിനും സമഗ്രതയ്ക്കും പിന്തുണയ്ക്കുവാനാണ് അമേരിക്കയ്ക്ക് താല്‍പര്യം. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യത്തിനായി ബലൂചിസ്ഥാന്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് കിര്‍ബി വ്യക്തമാക്കി.

അതെസമയം ബലൂചിസ്ഥാന്‍ പ്രക്ഷോഭകാരികളും പാക്കിസ്ഥാന്‍ മതതീവ്രവാദികളും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച് അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷസേനകള്‍ ബലൂചിസ്ഥാനില്‍ മനുഷ്യാവകാശ നിയമങ്ങളെല്ലാം ലംഘിച്ചാണ് പ്രക്ഷോഭകാരികളെ നേരിടുന്നതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നത്.

സുരക്ഷസേനകളുടെയും മതതീവ്രവാദികളുടെയും അക്രമം മൂലം ബലൂചിസ്ഥാനിലെ നൂറോളം ആളുകളാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കെതിരെയുള്ള അക്രമം കാരണം ഗോത്ര ന്യൂനപക്ഷങ്ങള്‍ അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്.

നേരത്തേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ ശ്രമങ്ങളെ പിന്തുണച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ നിലപാട് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടായിരുന്നു കിര്‍ബിയുടെ പ്രതികരണം.

 

This post was last modified on December 27, 2016 2:28 pm