X

യുഎസ് വിസ, പാസ്‌പോര്‍ട്ട് സംവിധാനങ്ങളില്‍ തകരാറുള്ളതായി അമേരിക്കന്‍ എംബസി

വിദേശ പാസ്‌പോര്‍ട്ട്, വിസ സംവിധാനങ്ങളില്‍ ചില സാങ്കേതിക തകരാറുകള്‍ സംഭവി്ചതായി അമേരിക്കന്‍ എംബസി അറിയിച്ചു. ഇത് ഏതെങ്കിലും ഒരു രാജ്യത്തെയോ പൗരത്വ രേഖകളെയോ വിസ വിഭാഗങ്ങളെയോ മാത്രം ബാധിക്കുന്ന കാര്യമല്ലെന്ന് എംബസി വ്യക്തമാക്കി. സാങ്കേതിക പ്രശ്‌നം ഇന്ത്യന്‍ എംബസിയെയും കോണ്‍സുലേറ്റുകളെയും ബാധിച്ചിട്ടുണ്ട്. ഇത് മൂലം പാസ്‌പോര്‍ട്ട്, വിസ അപേക്ഷകള്‍ കൃത്യമായ പരിശോധനകള്‍ക്ക് ശേഷം സമയബന്ധിതമായി വിതരണം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് എംബസിയുടെ പത്രക്കുറിപ്പില്‍ അറിയിച്ചു.

മേയ് 26ന് ശേഷം സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ക്കാണ് പ്രശ്‌നം നേരിടുന്നത്. അതൊകൊണ്ട് തന്നെ അടുത്ത പത്ത് പ്രവര്‍ത്തി ദിവസങ്ങളില്‍ അമേരിക്ക സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എമര്‍ജന്‍സി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണമെന്നും എംബസി അറിയിച്ചു. എമര്‍ജന്‍സി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിന്റെ വിശദാംശങ്ങള്‍ http://newdelhi.usembassy.gov/service.html  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

This post was last modified on December 27, 2016 3:09 pm