X

നെതര്‍ലാന്റ്‌സിലെ ട്രാം വെടിവയ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

ഭീകരാക്രമണമെന്നാണ് അധികൃതരുടെ പ്രതികരണം. ആംസ്റ്റര്‍ഡാം കഴിഞ്ഞാല്‍ നെതര്‍ലാന്റ്‌സിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഉട്രെച്ച്.

നെതര്‍ലാന്റ്‌സിലെ ഉട്രെച്ച് നഗരത്തില്‍ ട്രാമിന് നേരെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭീകരാക്രമണമെന്നാണ് അധികൃതരുടെ പ്രതികരണം. ആംസ്റ്റര്‍ഡാം കഴിഞ്ഞാല്‍ നെതര്‍ലാന്റ്‌സിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഉട്രെച്ച്. സംഭവസ്ഥലം ഒഴിപ്പിച്ചതായും അന്വേഷണം തുടങ്ങിതായും ഉട്രെച്ച് പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടെ തന്റെ രാഷ്ട്രീയ പരിപാടി റദ്ദാക്കി സംഭവസ്ഥലത്തേയ്ക്ക് തിരിച്ചു.

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നെതര്‍ലാന്റ്സിലെ ആക്രമണം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആംസ്റ്റര്‍ ഡാമില്‍ ഒരു വന്‍ ഭീകരാക്രമണ ശ്രമം അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു.

This post was last modified on March 18, 2019 5:58 pm

Related Post
Leave a Comment