X

ഉത്തരഖണ്ഡ്: രാഷ്ട്രപതി ഭരണം പിന്‍വലിക്കാനാകും; കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഹൈക്കോടതി

അഴിമുഖം പ്രതിനിധി

ഉത്തരഖണ്ഡിലെ രാഷ്ട്രപതി ഭരണം പിന്‍ലിക്കാന്‍ കഴിയുമെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്ന ഏപ്രില്‍ 18 വരെ ഒരു കുടില തന്ത്രങ്ങളും പ്രയോഗിക്കരുതെന്ന് കോടതി കേന്ദ്രത്തോട് പറഞ്ഞു. ഹര്‍ജിക്കാരനെ സംരക്ഷിക്കുന്ന ഉത്തരവ് നല്‍കാന്‍ തങ്ങള്‍ക്കാകുമെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്ത് 356-ാം വകുപ്പ് പ്രകാരം ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം പിന്‍വലിക്കാനാകും.

മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് നല്‍കിയ രണ്ട് പരാതികളില്‍ പ്രതികരണം അറിയിക്കാന്‍ കോടതി കേന്ദ്രത്തിന് ഏപ്രില്‍ 12 വരെ സമയം നല്‍കി. ധനകാര്യബില്ലില്‍ നടന്ന വോട്ടെടുപ്പിനുമേല്‍ കേന്ദ്രം പറയുന്ന തര്‍ക്കം അര്‍ത്ഥമില്ലാത്തതാണെന്ന് കോണ്‍ഗ്രസ് വാദിച്ചു.

മാര്‍ച്ച് 28-ന് നിയമസഭയില്‍ ഹരീഷ് റാവത്ത് വിശ്വാസവോട്ട് തേടാനിരിക്കവേയാണ് 27-ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഈ തീരുമാനത്തെ ഹരീഷ് റാവത്ത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ഹര്‍ജിയില്‍ വാദം കേട്ട ഏകാംഗ ബഞ്ച് മാര്‍ച്ച് 31-ന് വിശ്വാസ വോട്ട് തേടാന്‍ അനുമതി നല്‍കുകയും അയോഗ്യരാക്കിയ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാരെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിശ്വാസവോട്ടെടുപ്പിന്റെ തലേനാള്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന പ്രശ്‌നം ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു.

This post was last modified on December 27, 2016 3:58 pm

Related Post
Leave a Comment