X

സഹകരണ ബാങ്ക്: എല്‍ഡിഎഫുമായുള്ള സംയുക്ത സമരത്തെ ചൊല്ലി യുഡിഎഫില്‍ ഭിന്നത

അഴിമുഖം പ്രതിനിധി

സഹകരണ ബാങ്ക് പ്രശ്‌നത്തില്‍ എല്‍ഡിഎഫ് നടത്തുന്ന സമരത്തിന് സഹകരിക്കുന്നതില്‍ യുഡിഎഫിലും കോണ്‍ഗ്രസ്സിലും ഭിന്നത. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംയുക്ത സമരത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആ നിലപാടിനെ തള്ളുകയും കോണ്‍ഗ്രസ് സംയുക്തസമരത്തിനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ബിജെപിക്കൊപ്പം സിപിമ്മിനെയും പരസ്യമായി എതിര്‍ത്ത് സുധീരന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതിനെ മുസ്ലീം ലീഗ് തള്ളി രംഗത്തെത്തിയിട്ടുണ്ട്. എല്‍ഡിഎഫുമായി സംയുക്തസമരത്തിന് തയ്യാറാവണമെന്ന നിലപാടാണ് മുസ്ലീം ലീഗ് എടുത്തിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ പൊതുവികാരം പരിഗിച്ചണിച്ച് സംയുക്തസമരമാണ് വേണ്ടതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചു.

പാര്‍ട്ടിയില്‍ ശക്തമായ എതിര്‍പ്പുള്ളതുകൊണ്ടാണ് സംയുക്ത സമരത്തില്‍ നിന്ന് പിന്‍മാറാന്‍ കോണ്‍ഗ്രസ് തയ്യാറായത്. സിപിഎമുമായി ചേര്‍ന്ന് സമരം നടത്തുന്നതിനെതിരെ എംഎം ഹസനും, യൂത്ത് കോണ്‍ഗ്രസ് നേതാവ് മാത്യൂ കുഴല്‍നാടനുള്‍പ്പടെയുള്ളവര്‍ എതിരാണ്.

This post was last modified on December 27, 2016 2:17 pm