X

ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കും; വിഎം സുധീരന്‍

അഴിമുഖം പ്രതിനിധി 

ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കും എന്ന് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍. ഇടത് സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് പൂര്‍ണ്ണമായ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കെപിസിസി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു സുധീരന്‍. തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സ്ഥാനാര്‍ഥികളെക്കൂടി ഉള്‍പ്പെടുത്തി ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ ക്യാമ്പ് എക്സിക്യുട്ടീവ്‌ നടത്തും എന്നും ഇതില്‍ അവര്‍ക്ക് പറയാന്‍ ഉള്ളത് കൂടി കേള്‍ക്കും എന്നും അദ്ദേഹം പറഞ്ഞു. രമേശ്‌ ചെന്നിത്തല മുന്നോട്ടു വച്ചതാണ് ഈ ആശയം.

അതേസമയം തെരഞ്ഞെടുപ്പിൽ മദ്യ നയം തിരിച്ചടിയായില്ലെന്നും അത്തരം പ്രചാരണങ്ങൾ മദ്യലോബികളുടേതാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ്ഫലം വന്നശേഷം 142 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിലുള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്നും സുധീരന്‍ ആവശ്യപ്പെട്ടു  

 

This post was last modified on December 27, 2016 4:07 pm

Related Post
Leave a Comment