X

ജപ്പാനിലെ എ.ടി.എമ്മുകളില്‍ നിന്ന് 12.7 ബില്ല്യണ്‍ ഡോളര്‍ കവര്‍ന്നു

അഴിമുഖം പ്രതിനിധി

ജപ്പാനിലെ എ.ടി.എമ്മുകളില്‍ നിന്ന് 1.44 ബില്ല്യണ്‍ (90 കോടി) രൂപയുടെ കവര്‍ച്ച. ഏകദേശം രണ്ടര മണിക്കൂറിനുള്ളില്‍ 1400 എ.ടി.എമ്മുകളില്‍ നിന്നാണ് വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് കവര്‍ച്ച നടത്തിയതെന്ന് ജപ്പാനിലെ അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. സൗത്ത് ആഫ്രിക്കന്‍ ബാങ്കിന്‍െറ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മ്മിച്ചാണ് പണം അപഹരിച്ചിരിക്കുന്നത്. നൂറോളം പേര്‍ ചേര്‍ന്ന സംഘമാണ് ടോകിയോയിലെ 16 നഗരങ്ങളില്‍ നിന്ന് കവര്‍ച്ച നടത്തിയത്. മെയ് 15 ന് രാവിലെ അഞ്ചു മണിക്കും എട്ടു മണിക്കും ഇടയിലുള്ള സമയത്താണ് പണം പിന്‍വലിക്കപ്പെട്ടത്. ഒരു തവണ പിന്‍വലിക്കാവുന്ന പരമാവധി തുക 100,000 യെന്‍ ആയതിനാല്‍ 14, 000 തവണയായാണ് ഇത്രയും പണം പിന്‍വലിച്ചത്.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇതിനു പിന്നില്‍ അന്താരാഷ്ട്ര കുറ്റവാളികള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു.

 

This post was last modified on December 27, 2016 4:07 pm