X

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ ലോഗോ മുംബൈയില്‍ നിന്നും

അഴിമുഖം പ്രതിനിധി

വത്തിക്കാനില്‍ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ ലോഗോ തയാറാക്കിയത് മുംബൈ സ്വദേശി. സെപ്തംബര്‍ നാലിന് നടക്കുന്ന ചടങ്ങിനായി ലോകത്തിന്റെ പലഭാഗത്തു നിന്നും വന്ന ലോഗോകളില്‍ നിന്നും വത്തിക്കാന്‍ തെരഞ്ഞെടുത്തത് മുംബൈ മാഹിമില്‍ നിന്നുള്ള കാരെന്‍ വാസ്വനിയുടെ ഡിസൈന്‍ ആണ്. കൈയ്യില്‍ എടുത്തിരിക്കുന്ന കുട്ടിയെ മദര്‍ തെരേസ കരുണയോടെ നോക്കുന്ന ചിത്രം ആലേഖനം ചെയ്തിട്ടുള്ള ലോഗോ കാരെന്‍ ചെയ്തിരിക്കുന്നത് നീലയും സ്വര്‍ണ്ണ നിറവും മാത്രം ഉപയോഗിച്ചാണ്. ലോഗോയില്‍ ഉപയോഗിച്ചിരിക്കുന്ന ക്യാപ്ഷനും കാരെന്റെതു തന്നെയാണ്.

40 വയസുകാരനായ കാരെനെ ലോഗോ ഡിസൈന്‍ ചെയ്യാനായി സമീപിച്ചത് കല്‍ക്കത്ത ആര്‍ച്ച്ഡയോസ് ആണ്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ ചുമതലയുള്ള സിസ്റ്റര്‍ പ്രേമയ്ക്കും റോമിലെ പോസ്റ്റുലേറ്റര്‍ ആയ ഫാദര്‍ ബ്രയാന്‍ കൊലോഡിയേജുക് നും ലോഗോ വളരെ ഇഷ്ടപ്പെടുകയും അന്താരാഷ്ട്രതലത്തില്‍ ഉപയോഗിക്കാന്‍ അനുവാദത്തിനായി കാരെനെ ബന്ധപ്പെടുകയും ചെയ്തു. 

 

This post was last modified on December 27, 2016 2:39 pm