സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ കറുത്ത വര്‍ഗ്ഗക്കാരിയായ ആദ്യ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു. 88 വയസായിരുന്നു. പ്രസാധകന്‍ ആല്‍ഫ്രഡ് എ ക്നോപ്ഫ് ട്വിറ്ററിലൂടെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. ന്യൂയോര്‍ക്കിലെ മോണ്ട്ഫിയോര്‍ മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു അന്ത്യം.
‘നല്ലൊരു അമ്മയും അമ്മൂമ്മയും അമ്മാവിയും’ ആയ മോറിസന്‍ സമാധാനപൂര്‍വ്വം ഈ ലോകത്തോട് വിടപറഞ്ഞതായി മോറിസണ്‍ കുടുംബം ഒരു പ്രസ്താവനയില്‍ അറിയിച്ചു. അന്ത്യനിമിഷങ്ങളില്‍ ബന്ധുക്കളും സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
1931ല്‍ ഓഹിയോയിലെ ലോറെയിനില്‍ ജനിച്ച ടോണി മോറിസണ്‍ ബിലൌവ്ഡ് എന്ന നോവലിലൂടെയാണ് ലോകപ്രശസ്തയായത്. ഈ നോവലിന് 1988ല്‍ പുലിറ്റ്സര്‍ പുരസ്കാരവും അമേരിക്കന്‍ ബുക് അവാര്‍ഡും ലഭിച്ചു. 1993ല്‍ ഇതേ നോവലിന് നോബല്‍ പുരസ്കാരവും ലഭിച്ചു. 1998ല്‍ ബിലൌവ്ഡ് അതേ പേരില്‍ ഓപ്ര വിന്‍ഫ്രെയും ഡാനി ഗ്ലോവറും അഭിനയിച്ച് സിനിമയാക്കിയിട്ടുണ്ട്.
മോറിസന്റെ നോവല്‍ ത്രയത്തിലെ ആദ്യ പുസ്തകമാണ് ബിലൌവ്ഡ്. പിന്നീട് 1992ല്‍ ജാസും 1997ല്‍ പാരഡൈസും പുറത്തിറങ്ങി. 11 നോവലുകള്‍ രചിച്ചിട്ടുള്ള മോറിസന്റെ ആദ്യ നോവല്‍ 1970ല്‍ പ്രസിദ്ധീകരിച്ച ദി ബ്ലൂവെസ്റ്റ് ഐ ആണ്. 2015ല്‍ പ്രസിദ്ധീകരിച്ച ഗോഡ് ഹെല്‍പ് ദി ചൈല്‍ഡ് ആണ് അവസാന പുസ്തകം.
ഏകദേശം അഞ്ചു പതിറ്റാണ്ടു കാലം അമേരിക്കയിലെ ആഫ്രിക്കന്‍ സമൂഹത്തിന്റെ ജീവിതവും സംസ്കാരവും തന്റെ എഴുത്തിലൂടെ മോറിസണ്‍ ആവിഷ്ക്കരിച്ചു.
മോറിസന്റെ ജീവിതവും എഴുത്തും പ്രതിപാദിക്കുന്ന ഡോക്യുമെന്ററി “Toni Morrison: The Pieces I Am,” ഇപ്പോള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
This post was last modified on August 7, 2019 1:16 pm
Leave a Comment