X

“മീശ വടിക്കാന്‍” ഇറങ്ങിയ ‘കുറുവടി’കള്‍ക്ക് മുന്നറിയിപ്പ്: ഡിസി ബുക്സ് ‘മീശ’ വച്ചു

പുസ്തകത്തിന്റെ കവര്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പുറത്തുവന്നു. മീശ വടിക്കുന്ന റേസറിന് മുളവടിയുടെ പിടിയാണ്. സൈനുല്‍ ആബിദ് ആണ് കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസീദ്ധീകരിച്ചിരുന്ന എസ് ഹരീഷിന്റെ നോവല്‍ മീശയ്‌ക്കെതിരായ സംഘപരിവാര്‍ ഭീഷണകളും തുടര്‍ന്നുള്ള വിവാദങ്ങളും സജീവമായിരിക്കെ നോവല്‍ പ്രസിദ്ധീകരണം പ്രഖ്യാപിച്ച് ഡിസി ബുക്‌സ്. പുസ്തകത്തിന്റെ കവര്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പുറത്തുവന്നു. മീശ വടിക്കുന്ന റേസറിന് മുളവടിയുടെ പിടിയാണ്. സൈനുല്‍ ആബിദ് ആണ് കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന് ശേഷം ഇന്ത്യയില്‍ സംഘപരിവാര്‍ ഭീഷണി മൂലം എഴുത്ത് നിര്‍ത്തേണ്ടി വരുന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് എസ് ഹരീഷ്. ക്ഷേത്ര ദര്‍ശനം നടത്തുന്ന ഹിന്ദു സ്ത്രീകള അധിക്ഷേപിച്ചു എന്ന് ആരോപിച്ചാണ് ഹരീഷിന്റെ നോവലിനെതിരെ ആക്രമണവുമായി  ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നത്.

This post was last modified on July 31, 2018 8:47 pm

Related Post
Leave a Comment