X

‘ദൈവം’ വിളിച്ചു: ലാച്ചി റെഡ്ഡി സ്വന്തം ‘കുഴി തോണ്ടി’

തന്നെ ദൈവം വിളിച്ചുകൊണ്ടിരിക്കുകയാണെന്നും പോകാന്‍ സമയമായെന്നുമാണ് ലാച്ചി റെഡ്ഡി പറയുന്നത്.

ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ 70കാരന്‍ ലാച്ചി റെഡ്ഡി സ്വന്തം ശവക്കുഴി തയ്യാറാക്കി. ഗുണ്ടൂര്‍ ജില്ലയിലെ ഗന്നാവരം ഗ്രാമത്തിലുള്ള വീടിന് സമീപം വയലിലാണ് ലാച്ചി റെഡ്ഡി ശവക്കല്ലറയുണ്ടാക്കിയിരിക്കുന്നത്. ശവക്കല്ലറയില്‍ നിന്ന് കയറി വരുന്ന ലാച്ചി റെഡ്ഡിയുടെ ദൃശ്യങ്ങള്‍ എന്‍ഡിടിവി പകര്‍ത്തിയിട്ടുണ്ട്. തന്നെ ദൈവം വിളിച്ചുകൊണ്ടിരിക്കുകയാണെന്നും പോകാന്‍ സമയമായെന്നുമാണ് ലാച്ചി റെഡ്ഡി പറയുന്നത്.

എന്‍ഡിടിവി എക്‌സിക്യൂട്ടീവ് എഡിറ്ററും ഡോക്യുമെന്ററി സംവിധായികയുമായ ഉമ സുധീറാണ് ലാച്ചി റെഡ്ഡിയുടെ വിചിത്രമായ പദ്ധതിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ലാച്ചി റെഡ്ഡിയ്ക്കും മകള്‍ക്കും കൗണ്‍സലിംഗ് നല്‍കി. ലാച്ചി റെഡ്ഡി പൂജയടക്കമുള്ള പരിപാടികളുമായി സന്യാസ ജീവിതത്തിലാണ് കഴിഞ്ഞുകൂടിയിരുന്നതെന്നും വീട്ടുകാരുമായി അകന്നുകഴിയുകയാണെന്നും പൊലീസ് പറയുന്നു. ആത്മഹത്യയില്‍ നിന്ന് ലാച്ചിയെ തങ്ങള്‍ പിന്തിരിപ്പിച്ചതായും പൊലീസ് അവകാശപ്പെടുന്നു.  കുഴി അടക്കാനുള്ള കോണ്‍ക്രീറ്റ് സ്ലാബും റെഡിയാക്കിയിട്ടുണ്ട്. മരിക്കാനാന്‍ അനുമതി തേടി ലാച്ചി റെഡ്ഡി ജില്ല കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കളക്ടറാണ് പൊലീസിനെ വിട്ടതെന്ന് ഐഎഎന്‍എസ് പറയുന്നു. നാട്ടുകാരെയെല്ലാം തന്റെ പദ്ധതി റെഡ്ഡി അറിയിച്ചിരുന്നു.

വായനയ്ക്ക് : https://goo.gl/nj8DN4https://goo.gl/rN88DD

This post was last modified on July 28, 2018 8:09 am

Related Post
Leave a Comment