X

മൊസൂളിലെ യുഎസ് ബോംബ് ആക്രമണത്തില്‍ നിന്ന് ഒരച്ഛന്‍ തന്റെ മകളുടെ ജീവന്‍ തിരിച്ചുപിടിച്ച കഥ

'അവിശ്വസിനീയത്തോടെ അലി അറിഞ്ഞു അവള്‍ക്ക് ശ്വാസമുണ്ടെന്ന്'

മാര്‍ച്ച് 17-ന്, അലാ അലി തന്റെ ഭാര്യയെയും നാലുവയസുകാരിയെയും മകളെയും വീട്ടില്‍വിട്ട് മൊസൂളിലെ അയല്‍ പ്രദേശമായ അല്‍-ജദിദായിലായിരുന്നു. പുലര്‍ച്ചെയുള്ള നിസ്‌കാരത്തിനായി കൈ കാലുകള്‍ ശുചിയാക്കുവാനായി പോയ അലി തിരിച്ചുവന്നപ്പോള്‍ കേള്‍ക്കുന്നത് വലിയൊരു സ്‌ഫോടന ശബ്ദമായിരുന്നു. ‘ആ തെരുവ് മുഴുവന്‍ കറുത്ത പുകയാല്‍ മൂടിയിരുന്നു. ഉടന്‍ തന്നെ ഞാന്‍ ആ കെട്ടിടത്തിനുള്ളിലെ ഒരു മൂലയില്‍ ഒളിച്ചു. ജനാലകളിലൂടെ കാണുന്നത് കറുത്ത പുകകള്‍ മാത്രമാണ്. എനിക്ക് ശ്വാസം മുട്ടി തുടങ്ങി, വല്ലാത്തൊരു മണമായിരുന്നു അവിടെ. വിട്ടിട്ടു പോയ കുടുംബത്തെ ആലോചിച്ച് ഒളിച്ചിരുന്ന സ്ഥലം വിട്ട് സ്‌ഫോടനം നടന്നിടത്തേക്ക് ഓടി’ 28-കാരനായ അലി അന്നത്തെ സംഭവത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങിയത് ഇങ്ങനെയായിരുന്നു.

അമേരിക്കന്‍ സൈികര്‍ ഐഎസ് ഭീകരര്‍ക്ക് നേരെ എന്ന പേരില്‍ നടത്തിയ വ്യോമാക്രമണമായിരുന്നു അത്. അവിടുത്തെ പല കെട്ടിടങ്ങളും തകര്‍ന്നു. അലിയുടെ ഭാര്യയുള്‍പ്പടെ 200 മുകളില്‍ സാധാരണകാര്‍ ആ ആക്രമണത്തില്‍ മരിച്ചു. ഭാര്യയുടെ മരണം അലി ആദ്യം അറിഞ്ഞില്ല. പിന്നീട് ഇറാക്ക് സേനയാണ് അവരുടെ മൃതദേഹം കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്ന് കണ്ടെടുത്തത്. അലി ആ കെട്ടിടാവിശിഷ്ടങ്ങളിലൂടെ നടന്നപ്പോള്‍ ഒരു കുട്ടിയുടെ ഞെരക്കം കേട്ടു.

അത് അലിയുടെ മകള്‍ അവര-യായിരുന്നു. അവളുടെ ശരീരം മുഴുവന്‍ കറുത്ത പൊടിയും മുറിവുകളും പൊള്ളലുകളുമായിരുന്നു. ഒരു വെടിച്ചില്ല് അവളുടെ തലയുടെ വശത്തിലൂടെ തുളഞ്ഞു പോയിരുന്നു, മുഖം മുറിഞ്ഞ് കണ്ണുകള്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. അവിശ്വസിനീയത്തോടെ അലി അറിഞ്ഞു അവള്‍ക്ക് ശ്വാസമുണ്ടെന്ന്. അവളെയും എടുത്തു കൊണ്ട് അലി തെരുവുകളിലൂടെ ഓടി. പക്ഷെ അവിടെ ഐസ് സ്‌നിപ്പര്‍മാര്‍ യുഎസ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അവസാനം അവളെ ഫീല്‍ഡ് ഹോസ്പിറ്റലില്‍ എത്തിക്കാന്‍ അലിക്ക് കഴിഞ്ഞു. തെരുവുകളില്‍ അപ്പോഴും ആക്രമണം നടക്കുകയായിരുന്നു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/9f8HuZ

This post was last modified on April 19, 2017 1:08 pm