X

ദിലീപ് കാരണം മലയാളം ന്യൂസ് ചാനലുകളുടെ വ്യൂവര്‍ഷിപ്പ് 200 ശതമാനം കടന്നു

എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളോട് മത്സരിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ മൂന്നാം സ്ഥാനത്തെത്തി

കഴിഞ്ഞ ആഴ്ചകളില്‍ വാട്ട്‌സ്ആപ്പില്‍ ഏറ്റവും കൂടുതല്‍ ഷെയറിംഗ് നടന്നത് ദിലീപനുള്ള നന്ദി പറച്ചിലുകള്‍ക്കായിരുന്നു. ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത അറിഞ്ഞയുടന്‍ മലയാളി സ്ത്രീ പ്രേക്ഷകര്‍ സീരിയലുകള്‍ വിട്ട് ന്യൂസ് ചാനലുകളിലേക്ക് ശ്രദ്ധ തിരിഞ്ഞതിനാണ് ജനപ്രിയ നായകന് നന്ദി രേഖപ്പെടുത്തികൊണ്ടുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ എത്തി തുടങ്ങിയത്. ഏതായാലും ദിലീപ് കാരണം മലയാളം ന്യൂസ് ചാനലുകളുടെ വ്യൂവര്‍ഷിപ്പ് 200 ശതമാനം കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ (BARC-ബാര്‍ക്ക്) ഏറ്റവും പുതിയ കണക്കു പ്രകാരം കഴിഞ്ഞ ആഴ്ചകളില്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളുടെ വ്യൂവര്‍ഷിപ്പ് കുത്തനെ ഇടിയുകയും പകരം ന്യൂസ് ചാനലുകളുടെ കാഴ്ചക്കാര്‍ കുത്തനെ കൂടുകയും ചെയ്തു. ആദ്യമായി മലയാളത്തിലെ ഒരു ന്യൂസ് ചാനല്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളോട് മത്സരിച്ച് മൂന്നാം സ്ഥാനത്തെത്തി. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

മനോരമ ന്യൂസ് ഏഴാം സ്ഥാനത്തും മാതൃഭൂമി ന്യൂസ് ഒന്‍പതാം സ്ഥാനത്തുമാണ്. മറ്റ് ചാനലുകളെ കടത്തിവെട്ടി ന്യൂസ് ചാനലുകളുടെ വ്യൂവര്‍ഷിപ്പ് 200 ശതമാനം കടന്നുവെന്നാണ് ബാര്‍ക്കിന്റെ കണക്കുകള്‍. ഇത് താത്ക്കാലികമാണെന്നും ഇത് നിലനില്‍ക്കുന്ന വ്യൂവര്‍ഷിപ്പ് അല്ലെന്നുമാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നത്.

കൂടുതല്‍വായനയ്ക്ക്https://goo.gl/YnxkQt

 

This post was last modified on July 23, 2017 11:10 am