X

അതിര്‍ത്തികള്‍ മായ്ക്കുന്ന ഗാന്ധി; ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാനെക്കുറിച്ച്

മുഹമ്മദ് അലി ജിന്നയുടെ രാഷ്ട്രീയത്തേയും രാഷ്ട്രീയ ഇസ്ലാമിനേയും ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ ശക്തമായി എതിര്‍ത്തു. ഇന്നത്തെ ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്ന പോലെ മുസ്ലീം ലീഗിനേയും അതിന്റെ വര്‍ഗീയ രാഷ്ട്രീയത്തേയും ഗാഫര്‍ ഖാന്‍ എതിര്‍ത്തു.

അതിര്‍ത്തി ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാളി ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്റെ 30-ാം ചരമവാര്‍ഷികമാണ്. ഇന്ത്യാ വിഭജനത്തെ ശക്തമായി എതിര്‍ത്തിരുന്ന അതിര്‍ത്തി ഗാന്ധി ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗമായ ബ്രിട്ടീഷ് ഇന്ത്യയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ ഫ്രണ്ടിയര്‍ പ്രൊവിന്‍സിലാണ് (ഇപ്പോള്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ) ജനിച്ചത്. പഖ്തൂണ്‍ – പത്താന്‍ വിഭാഗത്തില്‍. ഇവിടത്തുകാരുടെ പകയും പ്രതികാരവും സംബന്ധിച്ച് ഏറെ കഥകളുണ്ട്. എന്നാല്‍ ഗാഫര്‍ ഖാന്റെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ അഹിംസയിലും അക്രമരാഹിത്യത്തിലും അധിഷ്ഠിതമായിരുന്നു. ഇസ്ലാമിന്റെ വിശ്വാസധാര അഹിംസ ഉയര്‍ത്തിപ്പിടിക്കുന്നതാണ് എന്നാണ് ഗാഫര്‍ ഖാന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാനെന്ന അദ്ദേഹത്തിന്‍റെ മുപ്പതാം ചരമവാര്‍ഷികത്തില്‍ അനുസ്മരിക്കുകയാണ് സ്ക്രോളില്‍ (scroll.in) അജാസ് അഷ്‌റഫ്‌.

മുഹമ്മദ് അലി ജിന്നയുടെ രാഷ്ട്രീയത്തേയും രാഷ്ട്രീയ ഇസ്ലാമിനേയും ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ ശക്തമായി എതിര്‍ത്തു. ഇന്നത്തെ ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്ന പോലെ മുസ്ലീം ലീഗിനേയും അതിന്റെ വര്‍ഗീയ രാഷ്ട്രീയത്തേയും ഗാഫര്‍ ഖാന്‍ എതിര്‍ത്തു. കോണ്‍ഗ്രസിനൊപ്പം ഉറച്ചുനിന്നു. അതേസമയം കോണ്‍ഗ്രസ് അധികാരത്തിന് വേണ്ടി ഇന്ത്യാ വിഭജനത്തിന് സമ്മതിച്ചു എന്ന് ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഉറച്ചുവിശ്വസിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്താവേണ്ടിയിരുന്നോ അതില്‍ നിന്ന് എത്രമാത്രം അത് അകലെയായി എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍. 1988 ജനുവരി 20ന് പാകിസ്താനിലെ പെഷവാറിലാണ് രാഷ്ട്രപിതാവ് എംകെ ഗാന്ധിയുടെ പ്രിയപ്പെട്ട ബാദ് ഷാ ലോകത്തോട് വിട പറഞ്ഞു. പാകിസ്താനില്‍ അദ്ദേഹം ബച്ച ഖാന്‍ എന്ന്‍ അറിയപ്പെടുന്നു.

Read More: https://goo.gl/cCLGGH

This post was last modified on January 20, 2018 3:45 pm