X

പരമ്പര കൊലയാളി, പൊളാന്‍സ്കിയുടെ ഭാര്യയടക്കം നിരവധി ഇരകള്‍: ചാള്‍സ് മാന്‍ഷന് 83ാം വയസില്‍ അന്ത്യം

ചാള്‍സ് മാന്‍ഷന്റെ ഇരകളില്‍ ഏറ്റവും പ്രശസ്തിയുണ്ടായിരുന്ന വ്യക്തി, നടിയും വിഖ്യാത സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്‌കിയുടെ ഭാര്യയുമായിരുന്ന ഷാരോണ്‍ ടാറ്റെ ആണ്.

ഇരുപതാം നൂറ്റാണ്ട് കണ്ട് ഏറ്റവും വലിയ കൊടുംക്രിമിനലുകളില്‍ ഒരാളും പരമ്പര കൊലയാളിയും അധോലോക നേതാവുമായിരുന്ന ചാള്‍സ് മാന്‍ഷന്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലുള്ള ഒരു ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് 83ാ വയസില്‍ ചാള്‍സ് മാന്‍ഷന്റെ അന്ത്യം. ഏറെക്കാലം ജയിലിലായിരുന്നു. ഒമ്പത് കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട ചാള്‍സ് മാന്‍ഷന്റെ ഏറ്റവും കുപ്രസിദ്ധി നേടിയ കൊലപാതകങ്ങള്‍, ടാറ്റ ലാ ബിനാക മര്‍ഡര്‍സ് എന്നറിയപ്പെട്ട 1969ലെ പരമ്പര കൊലകളായിരുന്നു. 1969 ഓഗസ്റ്റില്‍ ഏഴ് കൊലപാതകങ്ങളാണ് ചാള്‍സ് മാന്‍ഷനും അനുയായികളും ചേര്‍ന്ന് നടത്തിയത്.

വായനയ്ക്ക്: https://goo.gl/5u87d2

പല കുറ്റവാളികള്‍ക്കും പറയാനുള്ളത് അവഗണനയുടേതായ ഒരു ബാല്യം ചാള്‍സ് മാന്‍ഷനുണ്ടായിരുന്നു. അമ്മ മാന്‍ഷനെ അവഗണിച്ചതിനെ തുടര്‍ന്ന് കുട്ടിക്കാലം ഒറ്റപ്പെടലിന്റേതായിരുന്നു. കൗമാര പ്രായത്തില്‍ തന്നെ കുറ്റകൃത്യങ്ങള്‍ തുടങ്ങുകയും പൊലീസിന്റെ നോട്ടപ്പുള്ളിയായി മാറുകയും ചെയ്തു. ചാള്‍സ് മാന്‍ഷന്റെ ഇരകളില്‍ ഏറ്റവും പ്രശസ്തിയുണ്ടായിരുന്ന വ്യക്തി, നടിയും വിഖ്യാത സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്‌കിയുടെ ഭാര്യയുമായിരുന്ന ഷാരോണ്‍ ടാറ്റെ ആണ്. ബെവര്‍ലി ഹില്‍സിലെ വീട്ടില്‍ വച്ച് കുത്തിക്കൊല്ലുമ്പോള്‍ ഷാരോണ്‍ എട്ടര മാസം ഗര്‍ഭിണിയായിരുന്നു. ഏതായാലും കൂട്ടകൊലപാതകങ്ങളെ തുടര്‍ന്നുള്ള ഏഴ് മാസത്തെ വിചാരണ കാലത്ത് ചാള്‍സ് മാന്‍ഷന്‍ വാര്‍ത്തകളില്‍ നിറഞ്ഞു. കുപ്രസിദ്ധി കൂടുതല്‍ പടര്‍ന്നു.

This post was last modified on November 21, 2017 6:37 pm