വീട്ടില്‍ കക്കൂസ് നിര്‍മിക്കാത്തതില്‍ അച്ഛനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ് പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തി. അമ്പൂരിലുള്ള ഏഴു വയസുകാരി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സറാ ഇ ഹനീഫയാണ് പരാതിയുമായി എത്തിയത്. സാറ എല്‍കെജിയില്‍ പഠിക്കുമ്പോള്‍, ക്ലാസില്‍ ആദ്യ റാങ്ക് വാങ്ങിയാല്‍ കക്കൂസ് നിര്‍മിക്കാമെന്ന് പിതാവ് വാഗ്ധാനം നല്‍കിയിരുന്നു. എന്നാല്‍ പിതാവിന് അത് പാലിക്കാന്‍ പറ്റിയില്ല.
‘2 വര്‍ഷം മുമ്പ് കക്കൂസ് നിര്‍മിക്കാമെന്ന് അച്ഛന്‍ വാക്ക് തന്നതാണ്. എന്നാല്‍ ഇതുവരെയും നിര്‍മിച്ചിട്ടില്ല. ഞാന്‍ വലുതാവുകയാണ്. എനിക്ക നാണക്കേടുണ്ട് പ്രാഥമികാവശ്യങ്ങള്‍ പൊതുയിടങ്ങളില്‍ നടത്തുവാന്‍. അതുകൊണ്ടാണ് ഞാന്‍ ഈ പരാതി നല്‍കുന്നത്.’ എന്നാണ് സാറ വ്യക്തമാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമ്പൂര്‍ വനിതാ പോലീസ് സ്‌റ്റേഷനില്‍ ആണ് സാറാ പരാതിയുമായി എത്തിയത്. സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എ വളര്‍മതി പറഞ്ഞത്, കുട്ടി താന്‍ ഇതുവരെ കരസ്ഥമാക്കിയ 20-ഓളം സര്‍ട്ടിഫിക്കറ്റുമായിട്ടാണെന്നാണ്. അവള്‍ തങ്ങളോട് തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ സാന്നിട്ടറി ഓപീസറുമായി ബന്ധപ്പെട്ടു. അവരോട് കുട്ടിയുടെ കുടുംബത്തിനെ കക്കൂസ് നിര്‍മിക്കാന്‍ സഹായിക്കാന്‍ അറിയിക്കുകയും ചെയ്തുവെന്നും വളര്‍മതി വ്യക്തമാക്കി.
കൂടുതല്‍ വായനയ്ക്ക്- https://timesofindia.indiatimes.com/city/chennai/girl-seven-goes-to-cops-as-dad-fails-to-build-toilet/articleshow/67034516.cms
This post was last modified on December 12, 2018 8:26 am
Leave a Comment