X

ഒരു മുസ്ലീം പെണ്‍കുട്ടി ആയതുകൊണ്ട് എനിക്കു വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു

സൗന്ദര്യ റാണിയാവുക എന്നത് എളുപ്പമല്ലെന്നും മുന്നോട്ടുള്ള യാത്ര അത്ര സുഖകരമാകില്ലെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇരുപതു വയസ്സുകാരിയായ റിദ്വാന അസീസ് സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്

സൗന്ദര്യ റാണിയാവുക എന്നത് എളുപ്പമല്ലെന്നും മുന്നോട്ടുള്ള യാത്ര അത്ര സുഖകരമാകില്ലെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇരുപതു വയസ്സുകാരിയായ റിദ്വാന അസീസ് സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. മത്സരത്തിൽ പങ്കെടുക്കുകയെന്നത് അവളുടെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമൊന്നും അല്ലായിരുന്നു. അവളെ ബാധിച്ച വൃക്കരോഗമായിരുന്നു ജീവിതത്തെ വഴിതിരിച്ചുവിട്ടത്.

2010-ലാണ് ഹൈഡ്രോനെഫ്രോസിസ് എന്ന വൃക്കരോഗം റിദ്വാനയെ പിടികൂടുന്നത്. തുടര്‍ന്ന്, നിരവധി ഡോക്ടര്‍മാരുടെ കീഴില്‍ ഒരുപാടു നാളത്തെ ചികിത്സ. മരുന്നുകള്‍കൊണ്ട് അനായാസം മാറാവുന്ന അസുഖമായിരുന്നു. പക്ഷെ, 2015-ല്‍ ഒരു കിഡ്നി നഷ്ടപ്പെട്ടതോടെ അസുഖം കൂടുതല്‍ സങ്കീര്‍ണ്ണമായി.

ഈ അസുഖമൊക്കെ തുടങ്ങുന്നതിനു മുന്‍പ് 2010ല്‍തന്നെ അത്ര പ്രശസ്തമല്ലാത്തൊരു സൗന്ദര്യമത്സരത്തിൽ റിദ്വാന പങ്കെടുത്തിരുന്നു. ആ അനുഭവം അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. അതിനു ശേഷമാണ് റിദ്വാന ‘മിസ്സ് ഈഗിൾ’ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്നതും അതിന്‍റെ ബ്രാൻഡഡ് അംബാസഡർമാരില്‍ ഒരാളാകുന്നതും. ഇത് അവളുടെ ജീവിതം മാറ്റിമറിച്ചു. 100 മത്സരാര്‍ത്ഥികളില്‍ നിന്നുമാണ് 10 സുന്ദരികളായ അംബാസഡർമാരെ തിരഞ്ഞെടുക്കുന്നത്. അതിലൊരാളാവാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നുണ്ടെന്ന് അവള്‍ പറഞ്ഞു.

മത്സരത്തിൽ പങ്കെടുക്കുന്ന ചുരുക്കം ചില ഇന്ത്യൻ പെൺകുട്ടികളിൽ ഒരാളാണ് റിദ്വാന. എന്നാല്‍ അവളെപ്പോലെ ഇസ്ലാംമത വിശ്വാസിയായ ഒരുപാട് സ്ത്രീകാളൊന്നും സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാറില്ലെന്ന് അവള്‍ സമ്മതിക്കുന്നു. ‘ഒരു ഇന്ത്യക്കാരി എന്ന നിലയിലും ഒരു മുസ്ലിം എന്ന നിലയിലും ഞാന്‍ നേരിട്ടിട്ടുള്ള ഏറ്റവും വലിയ വിമര്‍ശനം ഒരു മുസ്ലിമായതുകൊണ്ട് എനിക്കിതൊന്നും അനുവദനീയമല്ല എന്നതാണ്’, അവള്‍ പറഞ്ഞു. എന്നിരുന്നാലും, സൗത്ത് ആഫ്രിക്കയിലെ മുസ്ലിം സ്ത്രീകളുടെ ശാക്തീകാരണത്തിനായി പ്രവര്‍ത്തിക്കാന്‍ തന്നെയാണ് അവളുടെ തീരുമാനം.

കൂടുതല്‍ വായിക്കാം: https://goo.gl/ciHGaX