X

ട്രംപ് പ്രസിഡന്റായതില്‍ ഞങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ സോറി: ട്വിറ്റര്‍ സ്ഥാപകന്റെ ക്ഷമാപണം

ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇത്തരത്തിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

ട്വീറ്റുകള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പ്രസിഡന്റാവുമായിരുന്നില്ല എന്ന് കഴിഞ്ഞ മാസം ഡൊണാള്‍ഡ് ട്രംപ് ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ട്വിറ്റര്‍ സ്ഥാപകരിലൊരാളും നിലവില്‍ ഡയറക്ടറുമായ ഇവാന്‍ വില്യംസ് ഇപ്പോള്‍ പറയുന്നത് അതില്‍ ഖേദിക്കുന്നു എന്നാണ്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇത്തരത്തിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്ന് ന്യൂയോര്‍ക്ക് ടൈംസിനോട് അദ്ദേഹം പറഞ്ഞു. ട്രോളുകള്‍ അടക്കമുള്ളവ ഉദ്ദേശിച്ചാണ് വില്യംസ്‌ ഇക്കാര്യം പറഞ്ഞത്.

ലോകം എല്ലാവര്‍ക്കും സ്വതന്ത്രമായ അഭിപ്രായ പ്രകടനവും ആശയ കൈമാറ്റവും സാദ്ധ്യമാക്കുന്ന മെച്ചപ്പെട്ട ഒരിടമാകുമെന്നായിരുന്നു പ്രതീക്ഷ. തെറ്റിപ്പോയി. ട്രംപ് പറയുന്നത് സത്യമാണെങ്കില്‍ ഞാന്‍ അതില്‍ ഖേദിക്കുന്നു – ഇവാന്‍ വില്യംസ് പറഞ്ഞു. ട്രംപിന്റെ അനുയായികള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ ഇടപെടലാണ് നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ട്രംപ് ഒരിക്കല്‍ പറഞ്ഞത്. ട്വിറ്ററില്‍ തന്റെ ഫോളോവര്‍മാരുടെ എണ്ണം കൂടുന്നത് സത്യം പുറത്തുവരാനുള്ള വഴി മാത്രമായല്ല, ശത്രുക്കളുമായി പോലും ബന്ധപ്പെടാനുള്ള വഴിയായാണ് ട്രംപ് പറഞ്ഞത്.

വായനയ്ക്ക്: https://goo.gl/affS1Y

This post was last modified on May 22, 2017 1:06 pm