X

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മലാല ട്വിറ്ററില്‍ ജോയിന്‍ ചെയ്തു!

ഉപരിപഠനത്തിന്റെ കാര്യത്തില്‍ താന്‍ ആകാംഷഭരിതയാണെന്നും ഹെസ്‌ക്കൂള്‍ പഠനം ഒരേ സമയം സന്തോഷവും സങ്കടവും നിറഞ്ഞതായിരുന്നുവെന്നും മാലാല

നൊബേല്‍ പുരസ്‌കാര ജേതാവ് മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചു. ‘ഇന്ന് എന്റെ സ്‌കൂള്‍ ജീവിതത്തിന്റെ അവസാന ദിവസവും ട്വിറ്ററിലെ ആദ്യ ദിനവും’ എന്ന് കുറിച്ചാണ് ട്വിറ്ററില്‍ എത്തിയത്. ഉപരിപഠനത്തിന്റെ കാര്യത്തില്‍ താന്‍ ആകാംഷഭരിതയാണെന്നും ഹെസ്‌ക്കൂള്‍ പഠനം ഒരേ സമയം സന്തോഷവും സങ്കടവും നിറഞ്ഞതായിരുന്നുവെന്നും മലാല ട്വീറ്റ് ചെയ്തു.

അടുത്തയാഴ്ച മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ പെണ്‍കുട്ടികളുമായി സംവദിക്കാന്‍ എത്തുമെന്നും ട്വിറ്ററിനും പുറത്തും താന്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടി പോരാടിക്കൊണ്ടിരുക്കുകയാണ്. താങ്കള്‍ എന്നോടൊപ്പം ചേരുമോ? എന്ന ചോദ്യത്തോടെയാണ് ആദ്യദിനം മലാല ട്വിറ്ററിനോട് വിട പറഞ്ഞത്.

അക്കൗണ്ട് തുറന്ന് ഈ സമയത്തിനുള്ളില്‍ തന്നെ ആറുലക്ഷത്തിനടുത്ത് ആളുകളാണ് മലാലയെ ഫോളോ ചെയ്തത്. മലാലയുടെ ആദ്യ ട്വീറ്റ് നാലു ലക്ഷത്തോളം പേര്‍ പങ്കുവെയ്ക്കുകയും രണ്ടു കോടി പേര്‍ ലൈക്കും ചെയ്തിട്ടുണ്ട്.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/AY6YUE

 

This post was last modified on July 9, 2017 12:49 pm