X

20 ദിവസത്തിനകം പാസ്‌പോര്‍ട്ട് വെരിഫിക്കേഷനില്ലെങ്കില്‍ പൊലീസുകാര്‍ക്ക് 5000 രൂപ പിഴ

നടപടിക്രമങ്ങളില്‍ കാലതാമസം വന്നാല്‍ പൊലീസിന്റെ അപ്പാലറ്റ് അതോറിറ്റിയേയും റിവിഷണല്‍ അതോറിറ്റിയേയും സമീപിക്കാം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതികളായിരിക്കും ഇവ.

പാസ്‌പോര്‍ട്ട് കിട്ടാന്‍ ഇനി കാലതാമസമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ നിര്‍ദ്ദേശപ്രകാരമുള്ള പുതിയ ചട്ടങ്ങളില്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും സുതാര്യമാക്കാനും നിര്‍ദ്ദേശിക്കുന്നു. പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച് 20 ദിവസത്തിനകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്ത പൊലീസുകാര്‍ ഇനി മുതല്‍ 5000 രൂപ പിഴ അടക്കേയ്ക്കണമെന്നാണ് നിര്‍ദ്ദേശം. അല്ലെങ്കില്‍ 250 രൂപ പ്രതിദിനം അടയ്‌ക്കേണ്ടി വരും.

എഫ്‌ഐആറിന്റെ പ്രിന്റഡ് കോപ്പി നല്‍കിയില്ലെങ്കില്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ പിഴയൊടുക്കേണ്ടി വരും. പിടിച്ചെടുത്ത വാഹനങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് മൂന്ന് ദിവസത്തിനകം തിരിച്ച് നല്‍കിയില്ലെങ്കിലും പിഴ വരും. ലൈസന്‍സ് സമയത്തിന് നല്‍കിയില്ലെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് പണി കിട്ടും. ഇന്ത്യയിലെത്തുന്ന വിദേശികളുടെ രജിസ്‌ട്രേഷന്‍ ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കിയിരിക്കണം. നടപടിക്രമങ്ങളില്‍ കാലതാമസം വന്നാല്‍ പൊലീസിന്റെ അപ്പാലറ്റ് അതോറിറ്റിയേയും റിവിഷണല്‍ അതോറിറ്റിയേയും സമീപിക്കാം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതികളായിരിക്കും ഇവ. ഇന്ത്യയില്‍ നിലവില്‍ 729 പൗരന്മാര്‍ക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നതാണ് അവസ്ഥ.

വായനയ്ക്ക്: https://goo.gl/Jptu7F

This post was last modified on April 4, 2017 9:26 am